Connect with us

Palakkad

കരിങ്കാളിയുടെ പ്രചാരകനായി പ്രകാശന്‍ തളി

Published

|

Last Updated

പട്ടാമ്പി: കേരളത്തിലെ ഒട്ടുമിക്ക കാവുകളിലെ ഉത്സവങ്ങള്‍ക്കും, ആന്ധ്രാ ,തമിഴ്‌നാട് തുടങ്ങിയ പ്രദേശങ്ങളിലും മൊക്കെ കരിങ്കാളി എന്ന കലാരൂപം അവതരിപ്പിച്ച് ശ്രദ്ധേയനാവുകയാണ് പ്രകാശന്‍ തളി. പത്ത് വര്‍ഷമായി സജീവമായി നാടന്‍ കലാരംഗത്തുള്ള പ്രകാശന്കരിങ്കാളി കലാരൂപം പാരമ്പര്യമായി കിട്ടിയതാണ്.

സ്വന്തം തറവാട്ടില്‍ ഉത്സവങ്ങളുമായി ബന്ധപ്പെട്ട് കെട്ടി ആടുന്ന കേത്ര്, കാളി എന്നിവയില്‍ നിന്നും രൂപപ്പെടുത്തിയതാണ് കരിങ്കാളി. ധാരികനെ വധിച്ച കാളിയുടെ മറ്റൊരു രൂപമാണ് കരിങ്കാളിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. കരിയില്‍ മുങ്ങി രൗദ്രഭാവം പൂണ്ട കാളി ചടുലതാളത്തിനൊത്ത് ചുവട് വെക്കുന്നതാണ് കരിങ്കാളി കലാരൂപം.ആദ്യകാലങ്ങളില്‍ ശിങ്കാരിമേളത്തിന് പോയിരുന്ന പ്രകാശന്‍ പിന്നീട് നാടിന്നടുത്തുള്ള പല തെയ്യക്കോലങ്ങള്‍ക്കൊപ്പവും പരിപാടിക്ക് പോയിട്ടുണ്ട്. അതിന് ശേഷം സ്വന്തമായി കരിങ്കാളിയിലേക്ക് കടക്കുകയായിരുന്നു. ആ ചാര അനുഷ്ടാനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് കരിങ്കാളി അവതരിപ്പിക്കാറ്.
25 ഓളം കരിങ്കാളികളെ വരെ ഉത്സവത്തിനായി പ്രകാശന്റെ നേതൃത്വത്തില്‍ അണിനിരത്തിയിട്ടുണ്ട്. ചില കമ്മറ്റിക്കാര്‍ വഴിപാടായും കരിങ്കാളി നടത്താറുണ്ട്. കരിങ്കാളികള്‍ക്ക് പ്രശസ്തമായ ചങ്കരംകുളം കണ്ടേങ്കാവ് പൂരം, ആല്‍ത്തറ കുണ്ടനി ഉത്സവം, പുത്തന്‍ പള്ളി പനമ്പാട് ഉത്സവത്തിനുമൊക്കെ പ്രകാശന്റെ നേതൃത്വത്തില്‍ കരിങ്കാളി അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ കരിങ്കാളിയെ ജനകീയവല്‍ക്കരിക്കുക എന്ന ലക്ഷ്യമാണ് പ്രകാശന്റേത്.

Latest