Kerala
കള്ളും ബിയറും വൈനും മദ്യമല്ല: കേരളം സുപ്രീം കോടതിയില്‍
ന്യൂഡല്‍ഹി: കള്ളും ബിയറും വൈനും മദ്യമല്ലെന്ന് കേരളം സുപ്രീം കോടതിയില്‍. ദേശീയ പാതയോരത്തെ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത തേടി സമര്‍പ്പിച്ച ഷര്‍ജിയിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കുന്നത്. ബീവറേജസ് കോര്‍പ്പറേഷനും ഈ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്.
പാതയോരത്തെ മദ്യഷാപ്പുകള്‍ മാര്‍ച്ച് 31നകം മാറ്റിസ്ഥാപിക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇൗ വിധി പഠിച്ച നിയമ സെക്രട്ടറി ബിജി ഹരീന്ദ്ര നാഥ്, ബാറുകളും കള്ളുഷാപ്പുകളും അടക്കം എല്ലാ മദ്യശാലകളും ഈ വിധിക്ക് കീഴില്‍ വരുമെന്ന് നിയമോപദേശം നല്‍കിയിരുന്നു. ഇതിന് ശേഷമാണ് വിധിയില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ അസം, പുതുച്ചേരി, മഹാരാഷ്ട്ര അടക്കം സംസ്ഥാനങ്ങള്‍ ഇതേ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചിരുന്നു.
അതേസമയം, മദ്യശാലകള്‍ മാറ്റിസ്ഥാപിക്കുന്നതിന് നല്‍കിയ സമയപരിധി എട്ട് മാസത്തേക്ക് നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബീവറേജസ് കോര്‍പ്പറേഷനും കോടതിയെ സമീപിക്കും.
സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ കേരളത്തിലെ പാതയോരങ്ങളിലുള്ള മദ്യഷാപ്പുകള്‍