Kerala
സെന്‍കുമാര്‍ പുതിയ പാളയത്തില്‍ ചേക്കേറിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാര്‍ യുഡിഎഫ് പാളയം വിട്ട് പുതിയ പാളയത്തില്‍ ചേക്കേറിയിരിക്കുകയാണ്. തെറ്റായ കാര്യങ്ങളാണ് അദ്ദേഹം പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ഇടത് സര്‍ക്കാറിനെ അപകീര്‍ത്തിപ്പെടുത്താനാണ് സെന്‍കുമാര്‍ ശ്രമിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും പിണറായി പറഞ്ഞു. ഡിജിപി സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലും ഹൈക്കോടതിയും തള്ളിയിരിന്നു. ഇപ്പോള്‍ അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
യുഡിഎഫ് ഭരണകാലക്ക് ഇന്റലിജന്‍സ് മേധാവിയായിരിക്കെ താന്‍ നല്‍കിയ വിവരങ്ങളാണ് ടിപി വധക്കേസ്, ഷുക്കൂര്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് തുടങ്ങിയ കേസുകളില്‍ പ്രതികളെ പിടികൂടാന്‍ സഹായിച്ചത്. ഇതിന്റെ പകപോക്കലായാണ് തന്നെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സെന്‍കുമാര്‍ പറഞ്ഞിരുന്നു.