Connect with us

Gulf

സഊദിയിൽ ഇഖാമ പുതുക്കി നൽകാതിരുന്നാൽ സ്പോൺസർക്ക്‌ പിഴ

Published

|

Last Updated

ദമ്മാം: താമസ രേഖയായ ഇഖാമ പുതുക്കി നല്‍കുന്നതില്‍ വീഴ്ച വര്‍ത്തുന്ന സ്‌പോണ്‍സര്‍ക്ക് പിഴ ചുമത്തുമെന്ന് സഊദി പാസ്പോര്‍ട്ട് വിഭാഗം(ജവാസാത്ത്) അറിയിച്ചു. ഓണ്‍ലൈന്‍ പോര്‍ട്ടലായ മുഖീമില്‍ പുതുക്കി നല്‍കിയാല്‍ മതിയാകും. സ്‌പോണ്‍സര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഇ സേവനങ്ങള്‍ റദ്ദാക്കുകയും ചെയ്യും.

ആശ്രിതരുടെ ഇഖാമ, അബ്ഷിര്‍ സംവിധാനം വഴിയോ മുഖീം പോര്‍ട്ടലിലൂടെയോ അവധിക്ക് മുമ്പ് പുതുക്കാത്ത വിദേശികള്‍ക്കും ഈ നിയമം ബാധകമാകും. ഒരിക്കല്‍ രേഖയുടെ അവധി തീര്‍ന്നാല്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സേവനങ്ങള്‍ ലഭിക്കില്ല. ലംഘനം ആവര്‍ത്തിക്കുന്ന പക്ഷം നിയമവിധേയമായി ശിക്ഷയും ഇരട്ടിക്കും. ഇഖാമക്ക് പകരം അഞ്ച് വര്‍ഷം കാലാവധിയുള്ള മുഖിം കാര്‍ഡ് 2015 ഒക്ടോബര്‍ മുതലാണ് സഊദി പാസ്പോര്‍ട്ട് വിഭാഗം നല്‍കിത്തുടങ്ങിയത്. അഞ്ചു വര്‍ഷം കാലവധി കാര്‍ഡിനുണ്ടെങ്കിലും വര്‍ഷാവര്‍ഷം ഓണ്‍ലൈന്‍ വഴി പുതുക്കണം.