Kerala
എം കെ മുനീര്‍ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ്

മലപ്പുറം: എം കെ മുനീറിനെ മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. പാണക്കാട്ട്
ചേര്‍ന്ന മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. വി കെ ഇബ്‌റാഹിം കുഞ്ഞിനെ നിയമസഭാ കക്ഷി ഉപ നേതാവായും തിരഞ്ഞെടുത്തു. എം ഉമ്മറാണ് വിപ്പ്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരനായാണ് എം കെ മുനീര്‍ നേതൃസ്ഥാനത്തെത്തിയത്. നിലവില്‍ മുനീര്‍ നിയമസഭാ കക്ഷി ഉപ നേതാവായിരുന്നു.
സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് തീരുമാനം പ്രഖ്യാപിച്ചത്. വേങ്ങരയില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
---- facebook comment plugin here -----