Kerala
പാപ്പാത്തിച്ചോലയിലെ കൈയേറ്റമൊഴിപ്പിച്ച ഭൂമിക്ക് പോലീസ് സംരക്ഷണം
മൂന്നാര്‍: സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ കൈയേറ്റമൊഴിപ്പിച്ച സ്ഥലത്ത് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. എ എസ് ഐയുടെ നേതൃത്വത്തില്‍ പത്ത് അംഗ സംഘത്തെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് ഒഴിപ്പിച്ചതിന് പിന്നാലെ ഇവിടെ വീണ്ടും കുരിശ് സ്ഥാപിച്ചിരുന്നു. ഇന്ന് രാവിലെ കുരിശ് അപ്രത്യക്ഷമാകുകയും ചെയ്തു. അഞ്ച് അടി ഉയരമുള്ള മരക്കുരിശാണ് സ്ഥാപിച്ചിരുന്നത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
---- facebook comment plugin here -----