Kerala
കൈയേറ്റമൊഴിപ്പിക്കാന്‍ ജെ സി ബിയല്ല; നിശ്ചയദാര്‍ഢ്യമാണ് വേണ്ടത് : കാനം രാജേന്ദ്രന്‍
![](https://assets.sirajlive.com/2016/07/kanam-Rajendran.jpg)
തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ തുടരുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറികാനം രാജേന്ദ്രന്‍. കൈയേറ്റമൊഴിപ്പിക്കാന്‍ ജെ സി ബി വേണ്ടെന്നും പകരം നിശ്ചയദാര്‍ഢ്യം മതിയെന്നും കാനം പറഞ്ഞു. പാപ്പാത്തിച്ചോലയിലേത് ത്യാഗത്തിന്റെ കുരിശല്ല. അത് കൈയേറ്റത്തിന്റെ കുരിശാണ്. കൈയേറ്റമൊഴിപ്പിക്കല്‍ പരാജയപ്പെട്ടെന്ന ആരോപണങ്ങളും വാര്‍ത്തകളും തെറ്റാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും കുരിശ് സ്ഥാപിച്ചത് സര്‍ക്കാറിനോടുള്ള വെല്ലുവിളിയാണ്. കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ ആവശ്യമായ നിയമനടപടികള്‍ തുടരുമെന്നും കാനം പറഞ്ഞു. അതേസമയം, കൈയേറ്റം ഒഴിപ്പിക്കാന്‍ തന്നെയാണ് സര്‍ക്കാറിന്റെ തീരുമാനമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
---- facebook comment plugin here -----