Kerala
നിയമപോരാട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി: ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: നിയമപോരാട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറയുന്നുവെന്ന് ടി.പി സെന്‍കുമാര്‍. പോലീസ് മേധാവി സ്ഥാനം തിരിച്ച് നല്‍കണമെന്ന സുപ്രീംകോടതി വിധി വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി.പി സെന്‍കുമാര്‍.
സുപ്രീംകോടതിയില്‍ നിന്നും ഇന്ന് വന്നിരിക്കുന്നത് ചരിത്ര വിധിയാണ്. ഇത് തനിക്ക് മാത്രം ഉപകാരപ്പെടുന്നതല്ല. സത്യസന്ധമായി ജോലിചെയ്യുന്ന രാജ്യത്തെ എല്ലാ ഉദ്യോഗസ്ഥാന്മാര്‍ക്കും വിധി ഉപകാരപ്പെടുമെന്നും ടിപി സെന്‍കുമാര്‍ പറഞ്ഞു. കോടതി നിയമം നടപ്പിലാക്കിയതില്‍ സന്തോഷമുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ സുപ്രീംകോടതി വിധി പകര്‍പ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----