Connect with us

Kerala

വിവാദ പ്രസംഗം: മണിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

Published

|

Last Updated

മൂന്നാര്‍: പൊമ്പിളൈ ഒരുമൈ  പ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എം എം മണിക്കെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
മൂന്നാറിലെ സമരപ്പന്തലിലെത്തിയ വനിതാ കമ്മീഷന്‍ അംഗം പ്രമീളാ ദേവി, മണിയുടെ പ്രസ്താവന സ്ത്രീകള്‍ക്ക് അപകീര്‍ത്തിയുണ്ടാക്കുന്നതും ശിക്ഷാര്‍ഹവുമാണെന്ന് പറഞ്ഞു.
പരാമര്‍ശത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പോലീസ് മേധാവിയോടും അവര്‍ ആവശ്യപ്പെട്ടു.

Latest