Connect with us

Ongoing News

ഡബിളടിച്ച് കോസ്റ്റ; ചെല്‍സിക്ക് ആവേശ ജയം

Published

|

Last Updated

ലണ്ടന്‍: ഡിയഗോ കോസ്റ്റയുടെ ഇരട്ട ഗോള്‍ മികവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് സൗതാംപ്ടണെയാണ് നീലപ്പട തകര്‍ത്തുവിട്ടത്. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയുടെ ലീഡ് നേട്ടം ഇതോടെ ഏഴ് പോയിന്റായി ഉയര്‍ന്നു.

സ്റ്റാംഫോഡ് ബ്രിഡ്ജില്‍ തകര്‍പ്പന്‍ പ്രകടനമാണ് അന്റോണിയോ കോന്റെയുടെ സംഘം
പുറത്തെടുത്തത്. കോസ്റ്റയെ കൂടാതെ ഈഡന്‍ ഹസാര്‍ഡ്(5), ഗാരി കാഹില്‍ (45+) എന്നിവരും ചെല്‍സിക്കായി ഗോള്‍ കണ്ടെത്തി. 53, 89 മിനുട്ടുകളില്‍ കോസ്റ്റ ലക്ഷ്യംകണ്ടു.
ഓറിയോ റൊമേയു (24), ബെര്‍ട്രാന്‍ഡ് (90+) എന്നിവര്‍ സൗപ്താംടണിനായി വല ചലിപ്പിച്ചു.

33 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റുമായാണ് ചെല്‍സി ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോട്‌സ്പറിന് 71 പോയിന്റ്. 66 പോയിന്റുള്ള ലിവര്‍പൂള്‍ മൂന്നാം സ്ഥാനത്ത്.

Latest