National
ബാബരി മസ്ജിദ് വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറാണ്: കാന്തപുരം
ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് വിഷയത്തില്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ പറഞ്ഞു. ബീഫ് വിഷയത്തില്‍ യുപി സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയ്യാറാണ്.
മുത്തലാഖ് എന്താണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പറഞ്ഞു കൊടുക്കാമെന്നും ഡല്‍ഹിയില്‍ നടന്ന മുസ്‌ലിം ജമാഅത്ത് സംഗമത്തില്‍ അദ്ദേഹം പറഞ്ഞു. ബാബരി മസ്ജിദ് വിഷയത്തില്‍ ചര്‍ച്ചയ്ക്കു സന്നദ്ധമാണ് എന്നതിനു പള്ളിയുടെ സ്ഥലം വിട്ടുകൊടുക്കുക എന്ന അര്‍ഥമില്ലെന്നും കാന്തപുരം പറഞ്ഞു.
മുത്തലാഖ് എന്തിനുള്ളതാണെന്നും അതു കൊണ്ടു വരാനുള്ള സാഹചര്യം എന്താണെന്നും പ്രധാനമന്ത്രിക്ക് അറിവുണ്ടാകില്ല. അദ്ദേഹത്തെ മനസിലാക്കി കൊടുക്കേണ്ടിവരും.
ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയാല്‍ ഹജ്ജ് വേളയില്‍ എയര്‍ ഇന്ത്യയുടെ നിരക്കു കുറയ്ക്കണം. ഹജ് സീസണില്‍ മാത്രം ഉയര്‍ന്ന നിരക്കാണ് സര്‍ക്കാര്‍ വിമാന കമ്പനിയായ എയര്‍ ഇന്ത്യ ഈടാക്കുന്നതെന്നും കാന്തപുരം പറഞ്ഞു.
ഡല്‍ഹി മുസ്‌ലിം ജമാഅത്തെയുടെ ഉദ്ഘാടനം കാന്തപുരം നിര്‍വഹിച്ചു. രാജ്യവ്യാപകമായി സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുസ്‌ലിം ജമാഅത്തെ നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.