Kerala
മന്ത്രി മണിക്ക് എതിരെ യുഡിഎഫ് കോടതിയിലേക്ക്
തിരുവനന്തപുരം: വിവാദ പ്രസംഗത്തിന്റെ പേരില്‍ മന്ത്രി എംഎം മണിക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ യുഡിഎഫ തിരുമാനം. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന യുഡിഎഫ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിന്റെതാണ് തീരുമാനം. പിടി തോമസ് മണിക്ക് എതിരെ ഹൈക്കോടതിയെ സമിപിക്കാനും തീരുമാനമായി.
അതേസമയം, എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയില്‍ ബഹളം വെച്ചു. മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ളതിനാല്‍ സഭാ നടപടികള്‍ സ്തംഭിപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തല പറഞ്ഞു.
---- facebook comment plugin here -----