Kerala
സെന്‍കുമാറിന്റെ ഹരജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: ഡി ജി പി. ടി പി സെന്‍കുമാര്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് ചീഫ് സെക്രട്ടറി നളിനി നെറ്റോ ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു. എ ജിയുടെയും നിയമ സെക്രട്ടറിയുടെയും ഉപദേശം അനുസരിച്ചാണ് സെന്‍കുമാര്‍ കേസില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിച്ചതെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ വാദം.
സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിയമിച്ച സാഹചര്യത്തില്‍ കോടതിയലക്ഷ്യ കേസ് അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. പോലീസ് മേധാവിയായി നിയമിച്ച സാഹചര്യത്തില്‍ സെന്‍കുമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി പിന്‍വലിക്കാനാണ് സാധ്യത.
---- facebook comment plugin here -----