Connect with us

Kerala

കടുത്തുരുത്തിയില്‍ ഇടത് പിന്തുണയോടെ മാണി വിഭാഗം വിമത പ്രസിഡന്റ്

Published

|

Last Updated

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു ഡി എഫിന് നഷ്ടമായി. എല്‍ ഡി എഫ് പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം വിമത അംഗം അന്നമ്മ രാജു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്സ്ഥാനം സി പി ഐയുടെ ഏക പ്രതിനിധിക്ക് നല്‍കി. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

13 അംഗങ്ങളുള്ള ബ്ലോക്ക് പഞ്ചായത്തില്‍ എല്‍ ഡി എഫിന് ആറും കോണ്‍ഗ്രസിന് രണ്ടും കേരളാ കോണ്‍ഗ്രസിന് നാലും ഒരു സ്വതന്ത്രനുമാണുള്ളത്. വിമത അംഗത്തിനെതിരെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നു. കേരള കോണ്‍ഗ്രസ് നാല് പേരുടെ വോട്ട് മാത്രമേ ലഭിച്ചുള്ളൂ.