International
ചൈനയുടെ 'വന്‍ ബെല്‍റ്റ് വണ്‍ റോഡ്' ഉച്ചകോടി ഇന്ത്യ ബഹിഷ്‌കരിക്കും
ന്യൂഡല്‍ഹി: ചൈനയില്‍ നടത്താനിരിക്കുന്ന “വണ്‍ ബെല്‍റ്റ് വണ്‍ റോഡ്” ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുക്കില്ല. പാക് അധീന കാശ്മീര്‍ വഴി കടന്നുപോകുന്ന ചൈന പാകിസ്ഥഅന്‍ സാമ്പത്തിക ഇടനാഴി സംബന്ധിച്ച ആശങ്ക ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ ഉച്ചകോടി ബഹിഷ്‌കരിക്കുന്നത്. പാക്കിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഇന്ത്യയെ പങ്കെടുപ്പിക്കാന്‍ ചൈന നിരന്തര ശ്രമം നടത്തിയിരുന്നുവെങ്കിലും ഇന്ത്യ അതിന് തയ്യാറായിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അതിലൂടെ സാമ്പത്തിക ഇടനാഴി നിര്‍മിക്കുന്നത് അനുവദിക്കാനാകില്ല എന്നാണ് ഇന്ത്യയുടെ നിലപാട്. ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍ റെയില്‍വേ ലൈനുകളും വൈദ്യുതി ലൈനുകളകും വലിക്കാനും ചൈന പദ്ധതിയിടുന്നുണ്ട്.
---- facebook comment plugin here -----