Connect with us

Ongoing News

നെയ്മറിന് ഹാട്രിക്ക്, ഡബിളടിച്ച് ക്രിസ്റ്റ്യാനോ; ബാഴ്‌സക്കും റയലിനും തകര്‍പ്പന്‍ ജയം

Published

|

Last Updated

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ കിരീടപ്പോരാട്ടം കടുപ്പിച്ച് ബാഴ്‌സലോണക്കും റയല്‍ മാഡ്രിഡിനും തകര്‍പ്പന്‍ ജയം. ബാഴ്‌സ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലാല്‍പാല്‍മസിനെ തോല്‍പ്പിച്ചപ്പോള്‍ റയല്‍ മാഡ്രിഡ് ഇതേ സ്‌കോറിന് സെവിയ്യയെ കീഴടക്കി. ഇരു ടീമുകള്‍ക്കും 87 പോയിന്റ്. ഗോള്‍ ശരാശരിയില്‍ ബാഴ്‌സലോണയാണ് മുന്നില്‍. ബാഴ്‌സയേക്കാള്‍ ഒരു മത്സരം കുറച്ചു മാത്രമേ കളിച്ചുള്ളൂ എന്നത് ലീഗില്‍ റയലിന് മുന്‍തൂക്കം നല്‍കുന്നു. ബ്രസീല്‍ താരം നെയ്മര്‍ നേടിയ ഹാട്രിക്കിന്റെ മികവിലാണ് ബാഴ്‌സ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 25, 67, 71 മിനുട്ടുകളിലാണ് താരം ലക്ഷ്യം കണ്ടത്. 27ാം മിനുട്ടില്‍ സുവാരസ് പട്ടിക പൂര്‍ത്തിയാക്കി. 63ാം മിനുട്ടില്‍ ബിഗാസ് ലാല്‍പാല്‍മസിന്റെ ആശ്വാസ ഗോള്‍ നേടി. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളാണ് റയലിന് വമ്പന്‍ ജയം സമ്മാനിച്ചത്. 23, 78 മിനുട്ടുകളില്‍ താരം വലകുലുക്കി. നാച്ചോ (10), ക്രൂസ് (84) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. 49ാം മിനുട്ടില്‍ ജൊവെടിക് സെവിയ്യയുടെ ഏക ഗോള്‍ നേടി.

Latest