Ongoing News
റമസാനിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുല്‍ ഹറവും പരിസരവും നിറഞ്ഞു കവിഞ്ഞു
മക്ക: വിശുദ്ധ റമസാനിലെ ആദ്യ വെള്ളിയാഴ്ച മസ്ജിദുല്‍ ഹറമും പരിസരവും വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞു. സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളില്‍ നിന്നും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു ഉംറ തീര്‍ഥാടകരാണ് എത്തിയത്.
മസ്ജിദുല്‍ ഹറമിന്റെ പ്രധാന കവാടമായ കിംഗ് അബ്ദുള്‍ അസീസ് ഗേറ്റ് റമസാന്‍ തുടക്കം മുതലെ വിശ്വാസികള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. ഇന്നലെ ഹറമിന്റെ മുഴുവന്‍ പ്രധാന വാതിലുകളും തുറന്നത് വിശാസികള്‍ക്ക് അനുഗ്രഹമായി .ഇപ്പോള്‍ നാല് നിലയിലായാണ് വിശ്വാസികള്‍ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നത്.നേരത്തെ താല്‍കാലിക മത്വാഫ് നീക്കം ചെയ്ത്തിനാല്‍ ഒരേ സമയം 30000 തീര്‍ത്ഥാടകര്‍ക്ക ത്വവാഫ് പൂര്‍ത്തിയാക്കാന്‍ കഴിയും .
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ അനുഗ്രഹത്തിന്റെ പത്തിന്റെ പ്രവിത്രതയെ കണക്കിലെടുത്തു സുബഹി നിസ്‌കാരത്തിനു തന്നെ ഹറം പള്ളിയിലും പരിസരങ്ങളിലും ഇടം പിടിച്ചിരുന്നു.ജീവിതത്തില്‍ വന്നുപോയ പാപങ്ങളെ വിശുദ്ധ കഅ്ബയുടെ കില്ല പിടിച്ചും മറ്റും പ്രാര്‍ഥിച്ച് ആത്മീയ സായൂജ്യമടഞ്ഞാണ് വിശ്വാസികള്‍ തിരിക്കുന്നത്.
തിരക്ക് കാരണം രാവിലെ 6.30 തന്നെ പ്രധാന വാതിലുകളെല്ലാം അടച്ചിരുന്നു.ഹറമിന്റെ മത്വാഫ് (കഅ്ബ പ്രദക്ഷിണം ചെയ്യുന്ന സ്ഥലം)റമസാന്‍ മാസത്തിലെ തിരക്ക് കണക്കിലെടുത്തു സുന്നത്ത് നിസ്‌കാരങ്ങളും ഇഅ്തികാഫ് ഇരിക്കുന്നതും വിലക്കിയിരുന്നതിനാല്‍ തീര്‍ത്ഥാടകര്‍ക്ക് അനായാസം ത്വവാഫ് ചെയ്യാന്‍ കഴിയുന്നു. ചൂടിന്റെ പ്രയാസത്തിന് ഹറമിന്റെ മുറ്റത്തുള്ള വാട്ടര്‍ ഫാന്‍ വലിയ ആശ്വാസമായതായി ഹാജിമാര്‍ പറയുന്നു. റമസാന്‍, ഹജ്ജ് സമയങ്ങളില്‍ തീര്‍ത്ഥാടകരുടെ തിക്കും തിരക്കും നിയന്ത്രണ വിധേയമാക്കുന്ന ഹറം പോലീസ് വകുപ്പിന്റെ സേവനം പ്രശംസനീയമാണ്. റമസാനിലെ തറാവീഹ് നമസ്‌കാരത്തിനും അവസാന പത്തിലെ ഇഅ്തികാഫിനും എത്തുന്ന വിശ്വാസികള്‍ നേരിടുന്ന ട്രാഫിക്ക് കുരുക്ക് ഓഴിവാക്കാന്‍ വിവിധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.