Kerala
എക്‌സൈസ്, പൊതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്ന് ടിപി രാമകൃഷ്ണന്‍
തിരുവനന്തപുരം: എക്‌സൈസ് പൊതുമരാമത്ത് വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ദേശീയ പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച നടപടി സ്വീകരിച്ചിട്ടുള്ളത്. നടപടികളില്‍ വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ, ചേര്‍ത്തല തിരുവനന്തപുരം പാത ദേശീയപാത തന്നെയാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാരകന്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അവ്യക്തതയില്ലെന്ന് പറഞ്ഞ അദ്ദേഹം പൊതുമരാമത്ത് വകുപ്പിനും ഒന്നും ചെയ്യാനില്ലെന്നും പറഞ്ഞു. വിധി പുനഃപരിശോധിക്കാന്‍ കോടതി തയ്യാറാകണമെന്നും ജി.സുധാകരന്‍ പറഞ്ഞു.
ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയും കുറ്റിപ്പുറം മുതല്‍ കണ്ണൂര്‍ വരെയുമുള്ള പാതയുടെ ദേശീയപാതാ പദവിഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചൂണ്ടിക്കാട്ടി മദ്യാശാലാ നടത്തിപ്പുകാര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പാതയോരത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച അനുകൂല വിധി അവര്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിലാണ് മന്ത്രിമാരുടെ പ്രതികരണം.