Kerala
കോടതിയുമായി ഏറ്റുമുട്ടലിനില്ല; കോടതി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കും: ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്നു എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ബാറുകള്‍ തുറന്നത്. കോടതി പറയുന്നത് അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും തുറന്ന ബാറുകളെല്ലാം പൂട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനു വീഴ്ച പറ്റിയിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദേശീയ പാതയോരത്തെ ബാറുകള്‍ തുറക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ഹൈക്കോടതി ചൊവ്വാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മദ്യശാലകള്‍ മുഴുവന്‍ തുറക്കാന്‍ ആരും പറഞ്ഞിട്ടില്ല. സുപ്രീംകോടതി വിധി നാട്ടിലെ നിയമമാണ്. അതുകൊണ്ട് തന്നെ ദേശീയ പാതയുടെ അരക്കിലോമീറ്റര്‍ പരിധിയില്‍ മദ്യശാല പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന സുപ്രീംകോടതി വിധി നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
---- facebook comment plugin here -----