Connect with us

Kerala

മദ്യനയം: സ്വാഗതം ചെയ്ത് മുന്‍മന്ത്രി ഷിബു ബേബി ജോണ്‍

Published

|

Last Updated

തിരുവനന്തപുരം: എല്‍.ഡി.എഫിന്റെ മദ്യനയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ആര്‍.എസ്.പി നേതാവും മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണ്‍. എല്‍.ഡി.എഫിന്റെ മദ്യനയം അനിവാര്യതയാണ്. അപക്വമായ മദ്യ നയം മൂലമാണ് യു.ഡി.എഫിന് തുടര്‍ഭരണം നഷ്ടമായതെന്നും ഷിബുബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍രെ പൂര്‍ണ രൂപം വായിക്കാം….

LDF മദ്യനയം: സ്വാഗതാര്‍ഹവും അനിവാര്യതയുമാണ്.
കേരള ചരിത്രത്തിലെ ഏറ്റവും ജനകീയ വികസനം നടപ്പിലാക്കിയ മുഖ്യമന്ത്രിയും ഗവണ്‍മെന്റുമായിരുന്നു, ശ്രി. ഉമ്മന്‍ചാണ്ടി
യുടെതെന്ന് ഇന്ന് Ldfനു പോലും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല. അത്രയ്ക്ക് പരിധിയും പരിമിതികളുമില്ലാതെ, ചെറുതും വലുതുമായ വികസനക്ഷേമ ജീവകാരുണ്യ പദ്ധതികള്‍ എണ്ണമില്ലാതെ നടപ്പിലാക്കി. എല്ലാ വിഭാഗം ജനങ്ങള്‍ക്കും അനുഭവവേദ്യമായ, ജനങ്ങളോടടുത്ത് നിന്ന ഭരണാധികാരി ഭരിച്ചിരുന്ന ഭരണം. ആ ഭരണത്തിനൊപ്പമെത്താന്‍ ഇന്നത്തെ ഘഉഎ ഗവണ്‍മെന്റും ഭരണാധികാരികളും കാണിക്കുന്ന പെടാപ്പാടുകള്‍ ജനം കണ്ടു കൊണ്ടിരിക്കയാണ്.”ബാര്‍ പൂട്ടല്‍”നയം തികച്ചും വൈകാരികമായ, അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നതു കൊണ്ടാണ് കേരള വികസനത്തിന് അനിവാര്യമായിരുന്ന ഡഉഎ തുടര്‍ ഭരണം ഇല്ലാതായത്. തെറ്റുതിരുത്തി ബാറുകള്‍ തുറക്കാനുള്ള ഘഉഎ നയം കേരളത്തെ സംബന്ധിച്ച് അനിവാര്യവും സ്വാഗതാര്‍ഹമാണെന്നതാണ് എന്റെ വ്യക്തിപരമായ നിലപാട്.

Latest