Connect with us

Ongoing News

കൊതിപ്പിക്കുന്ന ഫീച്ചറുകളുമായി വാട്‌സ്ആപ്പിന്റെ പുതിയ വെര്‍ഷന്‍

Published

|

Last Updated

കാലിഫോര്‍ണിയ: കൊതിപ്പിക്കുന്ന ഫീച്ചറുകളുമായി വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് എത്തി. ഫോട്ടോ ഫില്‍റ്ററുകളും ഓട്ടോമാറ്റിക് ആല്‍ബവും അടക്കം ഫീച്ചറുകള്‍ ഉള്‍പ്പെട്ടതാണ് പുതിയ വെര്‍ഷന്‍ (v2.17.30). വാട്‌സ്ആപ്പിന്റെ ഐഫോണ്‍ ആപ്പിലാണ് പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചറുകള്‍ വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഫോട്ടോ ഫില്‍റ്ററാണ് പുതിയ ഫീച്ചറുകളില്‍ ഒന്ന്. ഇതുവഴി ഫോട്ടോകള്‍ വാട്‌സ്ആപ്പിന് അകത്ത് വെച്ച് തന്നെ എഡിറ്റ് ചെയ്യാനാകും. പോപ്, ബ്ലാക് & വൈറ്റ്, കൂള്‍, ക്രോം, ഫിലിം എന്നീ ഫില്‍റ്ററുകളാണ് പുതിയ പതിപ്പില്‍ ഉള്ളത്. കൂടുതല്‍ ഫില്‍റ്ററുകള്‍ വരും പതിപ്പുകളില്‍ ഉള്‍ക്കൊള്ളിക്കും.

അഞ്ച് ചിത്രങ്ങള്‍ ഒന്നിച്ച് അയക്കുമ്പോള്‍ അത് സ്വയം ഒരു ആല്‍ബമായി മാറുന്നതാണ് രണ്ടാത്തെ പ്രത്യേകത. ഗ്രൂപ്പുകളില്‍ വരുന്ന സന്ദേശങ്ങള്‍ക്ക് സൈ്വപ്പ് ചെയ്ത് മറുപടി നല്‍കാന്‍ സാധിക്കുന്നതാണ് മൂന്നാത്തെ പുതിയ മാറ്റം.

---- facebook comment plugin here -----

Latest