Connect with us

Kerala

പെട്രോള്‍ പമ്പുകളില്‍ ഇന്ധന ക്ഷാമം: മിക്ക പമ്പുകളിലും സ്‌റ്റോക്ക്‌ തീര്‍ന്നു

Published

|

Last Updated

കോഴിക്കോട്: ചൊവ്വാഴ്ചത്തെ പെട്രോള്‍ പമ്പ് പണിമുടക്ക് മുന്നില്‍ കണ്ട് ആളുകള്‍ വാഹനങ്ങളില്‍ കൂടുതല്‍ ഇന്ധനം നിറച്ചതോടെ മിക്ക പമ്പുകളിലും സ്‌റ്റോക്ക് തീര്‍ന്നു. “നോ സ്‌റ്റോക്ക്” ബോര്‍ഡുകള്‍ സംസ്ഥാനത്തെ മിക്ക പമ്പുകളിലും ഇപ്പോള്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഇന്ധനം അവശേഷിക്കുന്ന പമ്പുകളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തു.

മിക്ക പമ്പുകളിലും സ്‌റ്റോക്ക് എടുക്കുന്നത് ഇന്നലെത്തന്നെ നിര്‍ത്തിവച്ചിരുന്നു. ഇതോടെ ഇന്ധനം തീര്‍ന്നതിനാല്‍ സംസ്ഥാനത്തെ മിക്ക പമ്പുകളും ഇപ്പോള്‍ തന്നെ അടഞ്ഞുകിടക്കുന്ന അവസ്ഥയിലാണ്. നാളത്തെ പണിമുടക്ക് കഴിഞ്ഞ് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രമേ പമ്പുകളില്‍ ഇന്ധനം വീണ്ടും എത്തുകയുള്ളൂ.

ദിവസംതോറും ഇന്ധന വില പരിഷ്‌കരിക്കുന്ന രീതിയില്‍ സുതാര്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെട്രോളിയം ഡീലേഴ്‌സ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ പെട്രോള്‍ പമ്പ് ഉടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതലാണ് സമരം തുടങ്ങുന്നത്.

Latest