Connect with us

Kerala

കോഴിയുടെ വിലകുറക്കാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി: ധനമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കോഴി വില്‍ക്കാത്ത വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

ചില വ്യാപാരികള്‍ തമിഴ്‌നാട് ലോബിക്കൊപ്പം നില്‍ക്കുന്നു. ഇതിനെതിരെ സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ കോഴിക്കോട്ട് മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലയായ 87 രൂപയ്ക്ക് കോഴി വില്‍ക്കാമെന്ന് വ്യാപാരികള്‍ അറിയിച്ചിരുന്നു.

വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വില മാറാമെന്ന് മന്ത്രി അറിയിച്ചിരുന്നെങ്കിലും കോഴി വിലയില്‍ ഇന്ന് മാറ്റമൊന്നും ഉണ്ടായില്ല. 120 രൂപയ്ക്ക് തന്നെയാണ് പലയിടത്തും കോഴി വില്‍പ്പന നടത്തുന്നത്. ഇതിനെതുടര്‍ന്നാണ് മന്ത്രി വ്യാപാരികള്‍ക്കെതിരെ രംഗത്തെത്തിയത്.