Connect with us

National

പോരാട്ടം തുടരും: മീരാ കുമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട രാംനാഥ് കോവിന്ദിനെ എതിര്‍ സ്ഥാനാര്‍ഥിയും ലോക്‌സഭാ മുന്‍ സ്പീക്കറുമായ മീരാ കുമാര്‍ അഭിനന്ദിച്ചു. രാജ്യം കടുത്ത വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ ഭരണഘടനയെ വാക്കിലും അര്‍ഥത്തിലും ഉയര്‍ത്തിപ്പിടിക്കാന്‍ കോവിന്ദിന് സാധിക്കട്ടെയെന്ന് വാര്‍ത്താ ലേഖകരോട് സംസാരിക്കവേ അവര്‍ പറഞ്ഞു. തന്നെ പിന്തുണച്ച എല്ലാ ജനപ്രതിനിധികള്‍ക്കും അവര്‍ നന്ദി അറിയിച്ചു.

ആശയത്തിനായുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും. എന്റെ പോരാട്ടം മതേതരത്വത്തിന് വേണ്ടിയാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അരികുവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഞാന്‍ ഗോദയില്‍ ഇറങ്ങിയത്. ആ പോരാട്ടം അവസാനിപ്പിക്കാനാകില്ല. അത് തുടരുക തന്നെ ചെയ്യും- മീരാ കുമാര്‍ പറഞ്ഞു.
അതിനിടെ, മീരാ കുമാറിനെ അവരുടെ പ്രചാരണത്തിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു അവരുടെ പ്രചാരണമെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.