Kerala
സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് വിഎസ്

തിരുവനന്തപുരം: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍.
എന്നാല്‍ യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ തീരുമാനം.
ആഗസ്റ്റ് 18 ന് ആണ് രാജ്യസഭയിലെ യെച്ചൂരിയുടെ കാലാവധി തീരുന്നത്. യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്നാണു ബംഗാള്‍ ഘടകത്തിന്റെയും നിലപാട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മാത്രമേ യെച്ചൂരിക്ക് ജയിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് തെറ്റായ സന്ദേശത്തിന് ഇടയാക്കുമെന്ന് കണ്ടാണ് യെച്ചൂരിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്.
---- facebook comment plugin here -----