Connect with us

Kerala

ബാര്‍ കോഴക്കേസ്: ബിജുരമേശ് നല്‍കിയ ശബ്ദ രേഖയില്‍ കൃത്രിമമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബാര്‍ ഉടമ ബിജുരമേശ് ഹാജരാക്കിയ ഫോണ്‍ സംഭാഷണത്തില്‍ കൃത്രിമം നടന്നെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഫോണ്‍ സംഭാഷണങ്ങള്‍ എഡിറ്റ് ചെയ്തതാണെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജറാത്തില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയുടെ ഫലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതോടെ അന്വേഷണം പ്രതിസന്ധിയിലായി.

പ്രതീക്ഷിച്ച തെളിവുകളൊന്നും കിട്ടില്ലെന്ന് ഉറപ്പായപ്പോയതോടെയാണ് ബാര്‍കോഴക്കേസില്‍ ശബ്ദപരിശോധനയെ ആശ്രയിക്കാന്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിര്‍ദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ബിജു രമേശ് ഹാജരാക്കിയ ശബ്ദരേഖയില്‍ കോഴക്കാര്യം പരാമര്‍ശിക്കുന്നതിന്റെ ആധികാരികത പരിശോധിക്കാന്‍ തീരുമാനിച്ചത്.

ബാര്‍ കോഴ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന കരുതിയിരുന്ന പരിശോധന റിപ്പോര്‍ട്ടില്‍ കൂടി പാളിയതോടെ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിയിലാണിപ്പോള്‍ വിജിലന്‍സ് സംഘം.