Connect with us

Kannur

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനി തലശ്ശേരിയിലെത്തി

Published

|

Last Updated

തലശ്ശേരി: മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി നേതാവ് അബ്ദുന്നാസര്‍ മഅ്ദനി തലശ്ശേരിയിലെത്തി. ഇന്ന് കാലത്ത് മംഗളൂരു എക്‌സ്പ്രസില്‍ തലശ്ശേരി റെയില്‍വേ സ്റ്റേഷനിലെത്തിയ അദ്ദേഹത്തെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് അദ്ദേഹം ഹോട്ടലിലേക്ക് പോയി.

ഉച്ചക്ക് 12 മണിക്ക് ടൗണ്‍ഹാളിലാണ് വിവാഹ ചടങ്ങ്. വൈകീട്ട് നാലിന് അഴിയൂരില്‍ നടക്കുന്ന സത്കാര ചടങ്ങിലും മഅ്ദനി പങ്കെടുക്കും. മഅ്ദനിയുടെ വരവിന്റെ ഭാഗമായി വലിയ സുരക്ഷയാണ് ഒരുക്കിയത്.