Connect with us

Kerala

സംസ്ഥാനത്ത് 219 മദ്യശാലകള്‍ കൂടി തുറക്കും; പാതകള്‍ ഡീനോട്ടിഫൈ ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന പാതകള്‍ പുനര്‍വിജ്ഞാപനം ചെയ്ത് മദ്യം ഒഴുക്കാന്‍ മന്ത്രിസഭാ തീരുമാനം. 500 മീറ്റര്‍ ദൂരപരിധിയില്‍ മദ്യവില്‍പ്പന നിരോധിച്ച സുപ്രീം കോടതി വിധി മറികടക്കുന്നതിനാണിത്. നഗരപരിധിയിലെ സംസ്ഥാനപാതകള്‍ ഡീനോട്ടിഫൈ ചെയ്യാനാണു തീരുമാനം. ഇതുമൂലം 129 ബീയര്‍, വൈന്‍ പാലറുകള്‍ തുറക്കാനാകും. ഇതില്‍ ത്രീസ്റ്റാര്‍ പദവിക്കു മുകളിലുള്ള 70 എണ്ണം ബാറുകളായി മാറും. 76 കള്ളുഷാപ്പുകള്‍, 10 മദ്യവില്‍പ്പനശാലകള്‍, നാലു ക്ലബുകള്‍ എന്നിവയും തുറക്കാന്‍ തീരുമാനമായിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങള്‍ നഗരഭാഗങ്ങളില്‍ പാതകളുടെ പേരു മാറ്റുകയും അനുകൂല കോടതി വിധി സമ്പാദിക്കുകയും ചെയ്ത സാഹചര്യത്തിലാണു കേരളത്തിന്റെ നീക്കം. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങള്‍ ദേശീയ പാതകളുടെ പേരു മാറ്റുന്നതിനായി സ്വീകരിച്ച നടപടിക്രമങ്ങള്‍ കേരളം പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം രേഖകളും ശേഖരിച്ചു.

വാഹനാപകടങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് 2016 ഡിസംബര്‍ 15നാണ് സുപ്രീം കോടതി വിധി വരുന്നത്. ഇതിനെ മറികടക്കാന്‍ ചില സംസ്ഥാനങ്ങള്‍ പാതകളുടെ പേരു മാറ്റി. ഇതിനെതിരെയുള്ള കേസ് സുപ്രീം കോടതിയിലെത്തിയപ്പോള്‍ സംസ്ഥാനങ്ങളുടെ നടപടിയില്‍ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ദേശീയ പാതകള്‍ നഗരപരിധിയില്‍ ആകുമ്പോള്‍ ട്രാഫിക് വേഗം കുറവാണെന്നും അതിനാല്‍ തന്നെ പാതകളെ പുനര്‍നാമകരണം ചെയ്യുന്നതില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു.

Latest