Connect with us

Malappuram

വേങ്ങര: മാണിയുടെ പിന്തുണ യു ഡി എഫിന്

Published

|

Last Updated

കോട്ടയം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) പിന്തുണ യു ഡി എഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്. പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മുസ്‌ലിം ലീഗുമായി പാര്‍ട്ടിക്ക് ആത്മ ബന്ധമാണുള്ളത്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവ് വന്ന വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ലീഗിനെ വീണ്ടും പിന്തുണക്കാനുള്ള തീരുമാനം സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഇത് യു ഡി എഫിലേക്കുള്ള പാലമായി ആരും കാണേണ്ടതില്ല.

യു ഡി എഫിലേക്ക് മടങ്ങുന്ന കാര്യംചിന്തയിലേയില്ല. യു ഡി എഫിലെത്തുമെന്ന് പറഞ്ഞ് ഇനിയും ഞങ്ങളെ അപമാനിക്കരുത്. ഐക്യമുന്നണിയിലേക്ക്് ക്ഷണിച്ചു കൊണ്ടുള്ള ചില കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, കാണിക്കുന്ന സൗമനസ്യത്തിന് നന്ദിയുണ്ടെന്നും എന്നാല്‍ തങ്ങള്‍ ആരുടെ മുമ്പിലും അപേക്ഷ നല്‍കി കാത്തിരിക്കയല്ലെന്നും കേരളാ കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്നും മാണി പറഞ്ഞു.