Connect with us

Malappuram

കണ്ണമംഗലത്ത് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി യൂത്ത് ലീഗ് പ്രചാരണം

Published

|

Last Updated

വേങ്ങര: ലീഗ് -കോണ്‍ഗ്രസ് ബന്ധം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുന:സ്ഥാപിച്ചുവെന്നവകാശപ്പെടുന്ന കണ്ണമംഗലത്ത് കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി യൂത്ത് ലീഗ് പ്രചാരണം.

ഇന്നലെ വൈകുന്നേരം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിവരമറിയിക്കാതെയും യു ഡി എഫിന്റെ പേരുപയോഗിക്കാതെയുമാണ് കഴുകന്‍ ചെന മുതല്‍ ചേറൂര്‍ വരെ പഞ്ചായത്ത് യൂത്ത് ലീഗിന്റെ പേരില്‍ കെ എന്‍ എ ഖാദിറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ജാഥ നടത്തിയത്. യൂത്ത് ലീഗിന്റെ നടപടി കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. യു ഡി എഫ് ബന്ധം പുന:സ്ഥാപിക്കാന്‍ ധാരണ പ്രകാരം ലീഗ് കയ്യാളിയിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗ് അംഗം രണ്ടാഴ്ച മുമ്പ് രാജിവെച്ചിരുന്നു. അതെ സമയം ഈ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം വിലയിരുത്തിയ ശേഷം വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കുവെന്ന് യൂത്ത് ലീഗ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ പിണക്കം തീര്‍ക്കാന്‍ കഠിന ശ്രമം നടത്തുന്നതിനിടയിലാണ് പുതിയ വിവാദം.