Gulf
സഊദി മന്ത്രി സഭയില്‍ അഴിച്ചു പണി

ജിദ്ദ : പുതിയ ദേശീയ നിധി രൂപീകരിച്ചതടക്കം വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് ഉത്തരവുകളിറക്കി.നിലവിലുള്ള സാമൂഹിക, വ്യവസായിക,കാര്‍ഷിക ഫണ്ടുകള്‍ ഇനി മുതല്‍ ദേശീയ നിധിക്ക് കീഴിലായിരിക്കും പ്രവര്‍ത്തിക്കുക.
മറ്റൊരു ഉത്തരവിലൂടെ ഗതാഗത മന്ത്രി സുലൈമാന്‍ ബിന്‍ അബ്ദുല്ല അല്‍ ഹംദാനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി സിവില്‍ സര്‍വീസ് മന്ത്രിയായി നിയമിച്ചു. കഴിഞ്ഞ ഏപ്രിലില്‍ സിവില്‍ സര്‍വീസ് മന്ത്രിയെ ഒഴിവാക്കിയിരുന്നു.
ഡോ: നബീല്‍ ബിന്‍ മുഹമ്മദ് അല്‍ ആമൂദിയായിരിക്കും പുതിയ ഗതാഗത മന്ത്രി.ഹജ്ജ് ഉമ്ര ഡെപ്യൂട്ടി മന്ത്രിയായി ഡോ: സുലൈമാന്‍ അബ്ദുല്‍ഫത്താഹ് ബിന്‍ സുലൈമാനെയും നിയമിച്ചു.
---- facebook comment plugin here -----