Gulf
സഉൗദിയിൽ അഞ്ച് മേഖലകളിൽ കൂടി സ്വദേശിവത്കരണം വരുന്നു
ജിദ്ദ: അഞ്ച് മേഖലകളില്‍ കൂടി സഊദിവത്ക്കരണം നടപ്പിലാക്കുമെന്ന് സഉൗദി തൊഴില്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി അലി അല്‍ ഗഫീള അറിയിച്ചു. സാമ്പത്തിക, വാണിജ്യ മേഖലകളിലും വ്യവസായ, കാര്‍ഷിക, സേവന മേഖലകളിലുമാണു സ്വദേശിവത്ക്കരണം ലക്ഷ്യമാക്കുന്നത്.
വിവിധ പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രത്യേകം സമിതിയുടെ തീരുമാനപ്രകാരമായിരിക്കും സ്വദേശിവത്ക്കരണം നടപ്പാക്കുക.
ആഴ്ചകള്‍ തോറും എല്ലാ മേഖലകളിലും സഊദി യുവതീ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടി വരികയാണെന്നും മന്ത്രിപറഞ്ഞു.
---- facebook comment plugin here -----