Gulf
തൊഴില്‍ , മുനിസിപ്പാലിറ്റി പരിശോധനകള്‍ സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ രൂപരേഖ

ജിദ്ദ : തൊഴില്‍ , മുനിസിപ്പാലിറ്റി(ബലദിയ) പരിശോധനകള്‍ സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്താന്‍ അധികൃതര്‍ അന്തിമ രൂപ രേഖ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്.
നിലവിലെ പരിശോധനകള്‍ പര്യാപ്തമല്ലെന്നും പിഴ സംഖ്യകള്‍ പിരിച്ചെടുക്കുന്നതില്‍ പരാജയമാണെന്നുമാണു കണ്ട്രോള്‍ ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
സ്വകാര്യ ഏജന്‍സികളെ പരിശോധനകള്‍ ഏല്‍പ്പിക്കുന്നത് മൂലം തൊഴില്‍ മേഖല നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാകും എന്നാണു പ്രതീക്ഷ. പരിശോധനകള്‍ കൃത്യമായി നടക്കുമെന്നും പിഴകള്‍ ഈടാക്കുന്നതിലൂടെ ഗവണ്മെന്റിനു നല്ല വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്നും അധികൃതര്‍ കണക്ക് കൂട്ടുന്നു.
സൗദിയില്‍ ഇഖാമ പരിശോധനക്കൊപ്പം തൊഴില്‍ നിയമ ലംഘന പരിശോധനകളും വ്യാപകമായി നടക്കുന്നുണ്ട്.കഴിഞ്ഞ രണ്ടര മാസത്തിനുള്ളില്‍ മാത്രം ഒരു ലക്ഷത്തില്‍ പരം തൊഴില്‍ നിയമ ലംഘനങ്ങള്‍ അധികൃതര്‍ പിടി കൂടിയിട്ടുണ്ട്.സ്വന്തം സ്‌പോണ്‍സറുടെ കീഴിലല്ലാതെ പണിയെടുക്കുക, ഇഖാമയില്‍ സൂചിപ്പിക്കാത്ത തൊഴിലെടുക്കുക , സ്വന്തം നിലയില്‍ ജോലി ചെയ്യുക എന്നിവയെല്ലാം തൊഴില്‍ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടും
കാര്‍ പാര്‍ക്കിംഗ് മേഖല മുഴുവനും സ്വകാര്യ വത്ക്കരിക്കാന്‍ മുനിസിപ്പല്‍ റൂറല്‍ അഫയഴ്‌സ് പദ്ധതിയിടുന്നുണ്ട്. ഉത്തരവാദിത്വം കുറയുകയും വരുമാനം കൂടുകയും ചെയ്യുമെന്നതാണു അധികൃതര്‍ ഇതിലൂടെ ലക്ഷ്യമാക്കുന്നത്.സൗദിയില്‍ ആകെ 16 പ്രധാന മുനിസിപ്പാലിറ്റികളാണുള്ളത്. ഇവക്ക് മുറമെ 269 ഉപ മുനിസിപ്പാലിറ്റികളും നിലവിലുണ്ട്