Connect with us

Gulf

ഒമാനില്‍ 87 തസ്തികകളില്‍ തൊഴില്‍ വിസാ നിയന്ത്രണം

Published

|

Last Updated

മസ്‌കത്ത്: വിദേശികള്‍ക്ക് 87 മേഖലകളില്‍ തൊഴില്‍ വിസാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ആറ് മാസക്കാലത്തേക്ക് പുതിയ വിസ അനുവദിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ അല്‍ ബക്‌രി വ്യക്തമാക്കി. സ്വദേശികള്‍ക്ക് 25,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി സ്വദേശികള്‍ക്ക് മാത്രമാകും നിശ്ചിതമേഖലകളില്‍ നിയമനം.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, അക്കൗണ്ടിംഗ് – ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് – സെയില്‍, അഡ്മിനിസ്‌ട്രേഷന്‍ – മാനവവിഭം, ഇന്‍ഷ്വറന്‍സ്, ഇന്‍ഫര്‍മേഷന്‍ – മീഡിയ, മെഡിക്കല്‍, എന്‍ജിനിയറിംഗ്, ടെക്‌നിക്കല്‍ എന്നീ മേഖലകളില്‍ നിന്നുള്ള 87 തസ്ഥികകള്‍ക്കാണ് തൊഴില്‍ വിസാ നിരോധനം.
ആറ് മാസത്തേക്കാണ് നിരോധനമെങ്കിലും തുടര്‍ന്ന് നിരോധനം പിന്‍വലിക്കുമെന്നതില്‍ വ്യക്തതയില്ല. സ്വകാര്യ മേഖലയില്‍ 25,000 സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് മന്ത്രിസഭാ കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി ആറായിരത്തില്‍ പരം നിയമനങ്ങള്‍ നടക്കുകയം ചെയ്തു.

അതേസമയം, നിരവധി മേഖലകളില്‍ ഒമാനില്‍ ഇപ്പോഴും വിസാ നിരോധനം തുടരുകയാണ്. ലേണിംഗ് ആന്റ് ഡെവലപ്‌മെന്റ് സെന്ററുകളിലേക്കുള്ള വിസ നിര്‍ത്തിവെച്ചത് കഴിഞ്ഞ വര്‍ഷം ആഗസ്ത് മുതലാണ്. കോളജുകളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ലേണിംഗ് ആന്റ് ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ ആയിരക്കണക്കിന് വിദേശികളാണ് തൊഴിലെടുക്കുന്നത്. സ്വദേശിവത്കരണത്തിന്റെ ഭാഗമായാണ് നടപടി. മേഖലയില്‍ പരിശീലനം നേടിയ സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കിവരികയാണ്.

നേരത്തെ ആറ് മാസക്കാലത്തേക്ക് വിവിധ തസ്ഥികകളിലെ ജോലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. ഒട്ടക പരിപാലനം, സെയില്‍സ് പ്രമോട്ടര്‍, സെയില്‍സ് റപ്രസെന്റേറ്റീവ്, പര്‍ച്ചേഴ്‌സ് റപ്രസെന്റേറ്റീവ്, കണ്‍സ്ട്രക്ഷന്‍, ക്ലീനിംഗ് എന്നീ ജോലികള്‍ക്കുള്ള വിസാ നിരോധനം തുടരും.

കാര്‍പന്ററി വര്‍ക്ക്‌ഷോപ്പ് വിസ, അലൂമിനിയം വര്‍ക്ക്‌ഷോപ്പ് വിസ, മെറ്റല്‍ വര്‍ക്ക്‌ഷോപ്പ് വിസ, ബ്രിക്ക് ഫാക്ടറി വിസ എന്നിവക്കും ആറ് മാസക്കാലത്തേക്ക് കൂടി വിസ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് വിവിധ ജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. നിരോധനം ഏര്‍പ്പെടുത്തിയ മേഖലകളില്‍ സ്വദേശികള്‍ക്ക് വലിയ തോതില്‍ അവസരം ലഭിച്ചിരുന്നു. പരിശീലനം പൂര്‍ത്തിയാക്കിയ സ്വദേശികള്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നത് വര്‍ധിച്ചുവരികയാണ്.
25,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങള്‍ വ്യത്യസ്ത പദ്ധതികളാണ് കഴിഞ്ഞ മാസങ്ങളില്‍ പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങള്‍ രൂപപ്പെടുത്തുന്ന തെഴില്‍ അവസരങ്ങളുടെ കണക്കുകളും പുറത്തുവിട്ടിരുന്നു.
അതേസമയം, മന്ത്രാലയങ്ങള്‍, വിവിധ വകുപ്പുകള്‍, പി ഡി ഒ, കമ്പനികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സ്വദേശികള്‍ക്കായി പരിശീലന പദ്ധതികള്‍ നടപ്പിലാക്കി വരികയാകണ്.

ഐ ടി

സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്
ജിയോഗ്രഫിക്കല്‍ ഇന്‍ഫോ സിസ്റ്റം വിദഗ്ധന്‍
കമ്പ്യൂട്ടര്‍ സാങ്കേതികവിദഗ്ധന്‍
പ്രോഗ്രോം വിദഗ്ധന്‍
കമ്പ്യൂട്ടര്‍ മെയ്ന്റനെന്‍സ് ടെക്‌നിഷ്യന്‍
ഡിജിസ്റ്റില്‍ ആര്‍ട്ടിസ്റ്റ്
എംബ്ലോയി മോണിറ്ററിംഗ് ഇലക്ട്രിക് ഡിവൈസ്
കമ്യൂണിക്കേഷന്‍ സാങ്കേതികവിദഗ്ധന്‍
കണ്‍ട്രോള്‍ ഡിവൈസ് സാങ്കേതികവിദഗ്ധന്‍
മെഡിക്കല്‍ ഡിവൈസ് സാങ്കേതികവിദഗ്ധന്‍
റേഡിയോ ബ്രോഡ്കാസ്റ്റ് സാങ്കേതികവിദഗ്ധന്‍
പ്രോഗ്രാമിംഗ് ഡിവൈസ് സാങ്കേതികവിദഗ്ധന്‍
കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് സാങ്കേതികവിദഗ്ധന്‍
കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ – കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍
കമ്പ്യൂട്ടര്‍ ഓപറേറ്റര്‍

ഫിനാന്‍സ്

കറന്‍സി ആന്റ് മണി എക്‌സ്‌ചേഞ്ച് തൊഴിലാളി
സെക്യൂരിറ്റി സാങ്കേതികവിദഗ്ധന്‍
ഓഡിറ്റര്‍
അക്കൗണ്ടന്റ് – അക്കൗണ്ട് കോസ്റ്റ് എംബ്ലോയി
കോസ്റ്റ് അക്കൗണ്ടന്റ്
ക്രഡിറ്റ് കണ്‍ട്രോളര്‍

മാര്‍കറ്റിംഗ്

സെയില്‍സ്
സ്റ്റോക്കിസ്റ്റ്
കൊമേഴ്‌സ് ഏജന്റ് – കൊമേഴ്‌സ് മാനേജര്‍
ലോജിസ്റ്റിക് ആന്റ് പര്‍ച്ചേഴ്‌സ് ഒഫീഷ്യല്‍

എച്ച് ആര്‍ – അഡ്മിന്‍
ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍

പി ആര്‍

എച്ച് ആര്‍
അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍

ഇന്‍ഷ്വറന്‍സ്
ജനറല്‍ ഇന്‍ഷ്വറന്‍സ് ഏജന്റ്
പ്രോപര്‍ട്ടീസ് ഇന്‍ഷ്വറന്‍സ് ഏജന്റ്
കാര്‍ഗോ ഇന്‍ഷ്വറന്‍സ് ഏജന്റ്
ലൈഫ് ഇന്‍ഷ്വറന്‍സ് ഏജന്റ്
വാഹന ഇന്‍ഷ്വറന്‍സ് ഏജന്റ്
ഫാക്ടറുകളുടെ ഇന്‍ഷ്വറന്‍സ് ഏജന്റ്

മീഡിയ

മാധ്യമ പ്രവര്‍ത്തകന്‍
പേജ് ഓര്‍ഗനൈസര്‍
പേപര്‍ ഡ്രയര്‍ ഓപറേറ്റര്‍
ബൈന്റിംഗ് മെഷീന്‍ ഓപറേറ്റര്‍
ഡെകറേറ്റീവ് പേപര്‍ പ്രിന്റിംഗ് മെഷീന്‍ ഓപറേറ്റര്‍
പബ്ലിഷിംഗ് മെഷീന്‍ ഓപറേറ്റര്‍
പേപര്‍ ഡയിംഗ് മെഷീന്‍ ഓപറേറ്റര്‍
ലാമിനേഷന്‍ പ്രിന്റര്‍ മെഷീന്‍ ഓപറേറ്റര്‍
ഓഫ്‌സെറ്റ് പ്രിന്റര്‍ ഓപറേറ്റര്‍
കളേര്‍ഡ് പ്രിന്റര്‍ മെഷീന്‍ ഓപറേറ്റര്‍
ഓഫ്‌സെറ്റ് പ്രിന്റര്‍ ഓപറേറ്റര്‍
കളേര്‍ഡ് പ്രിന്റര്‍ മെഷീന്‍ ഓപറേറ്റര്‍
ഫഌറ്റ്‌ബെഡ് പ്രിന്റിംഗ് മെഷീന്‍ ഓപേറ്റര്‍
പേപര്‍ ഫോള്‍ഡിംഗ് മെഷീന്‍ ഓപറേറ്റര്‍
പേപര്‍ കോട്ടിംഗ് മെഷീന്‍ ഓപറേറ്റര്‍
അഡ്വട്ടൈസിംഗ് ഏജന്റ്

മെഡിക്കല്‍

പാരമെഡിക്കല്‍
ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്
മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍
എയര്‍പോര്‍ട്ട്
ഫ്‌ളൈറ്റ് െൈഗഡ്
ഗ്രൗണ്ട് ഹാന്‍ഡ്‌ലര്‍ – ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍
എയര്‍ക്രാഫ്റ്റ് ടേക്ഓഫ്/ഡിസ്പാച്ച് ക്രു
എയര്‍ കണ്‍ട്രോളര്‍
എയര്‍ക്രാഫ്റ്റ് ലാന്‍ഡിംഗ് ക്രൂ
എയര്‍പോര്‍ട്ട് ട്രാഫിക് കണ്‍ട്രോളര്‍
ഗ്രൗണ്ട് എംബ്ലോയി

എന്‍ജിനിയറിംഗ്

ആര്‍കിടെക്ചര്‍ എന്‍ജിനിയര്‍
സര്‍വ്വൈവിംഗ് എന്‍ജിനിയര്‍
സിവില്‍ എന്‍ജിനിയര്‍
ഇലക്ട്രോണിക് എന്‍ജിനിയര്‍
ഇലക്ട്രികല്‍ എന്‍ജിനിയര്‍
മെകാനിക്കല്‍ എന്‍ജിനിയര്‍
പ്രൊജക്ട് മാനേജര്‍

ടെക്‌നിക്കല്‍ സ്റ്റാഫ്

ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍
ഇലക്ട്രോണിക് സാങ്കേതിക വിദഗ്ധന്‍
സ്ട്രീറ്റ് ഇന്‍സ്‌പെക്ടര്‍
മെക്കാനിക്കല്‍ സാങ്കേതിക വിദഗ്ധന്‍
ലാബ് സാങ്കേതിക വിദഗ്ധന്‍ / ബില്‍ഡിംഗ് മെറ്റീരിയല്‍
ഗാസ് നെറ്റ്‌വര്‍ക്ക് എക്‌സ്റ്റെന്‍ഷ്യന്‍ സാങ്കേതിക വിദഗ്ധന്‍
കണ്‍സ്ട്രക്ഷന്‍ സാങ്കേതിക വിദഗ്ധന്‍
സ്റ്റേഷന്‍ ട്രാന്‍സ്‌ഫോര്‍മിംഗ് സാങ്കേതിക വിദഗ്ധന്‍
പവര്‍ സ്റ്റേഷന്‍ സാങ്കേതിക വിദഗ്ധന്‍

ഇലക്ട്രിഷ്യന്‍

ഹോട്ട് വാട്ടര്‍ ട്രീറ്റ്‌മെന്റ് ടെക്‌നിഷ്യന്‍
മെയ്ന്റനന്‍സ് സാങ്കേതിക വിദഗ്ധന്‍
കെമിക്കല്‍ സാങ്കേതിക വിദഗ്ധന്‍