Connect with us

Sports

കേരള പ്രീമിയര്‍ ലീഗ് ഏപ്രില്‍ ആദ്യവാരം

Published

|

Last Updated

മലപ്പുറം: ഈവര്‍ഷത്തെ കേരള പ്രീമിയര്‍ ലീഗ് (കെ പി എല്‍) ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏപ്രില്‍ വാരത്തില്‍ തുടങ്ങും. ഇന്ന് കൊച്ചിയില്‍ നടക്കുന്ന ടീം മാനേജര്‍മാരുടെ യോഗത്തില്‍ മത്സരക്രമത്തെ കുറിച്ച് അന്തിമതീരുമാനമുണ്ടാകും. കഴിഞ്ഞതവണ മത്സരിച്ച പതിനൊന്ന് ടീമുകള്‍ക്ക് പുറമേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ് ടീമും പങ്കെടുക്കുമെന്നറിയുന്നു. ഹോം ആന്‍ഡ് എവേ രീതിയില്‍ ഏപ്രില്‍ ആദ്യവാരം തുടങ്ങി മെയ് അവസാനം സമാപിക്കും.

ആറ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരം. പോയിന്റ് നിലയില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ വീതം ഓരോ ഗ്രൂപ്പില്‍നിന്നും സെമിയിലേക്ക് അര്‍ഹതനേടും.

കെ എസ് ഇ ബിയാണ് നിലവിലെ ജേതാക്കള്‍. കെ പി എല്ലിന്റെ അഞ്ചാമത് എഡിഷനാണ് ഇത്തവണ. ആദ്യ സീസണില്‍ ഈഗിള്‍സ് എഫ് സിയായിരുന്നു ജേതാക്കള്‍. നാല് വര്‍ഷത്തെ ചരിത്രത്തില്‍ എസ് ബി ടി രണ്ടുതവണ ലീഗ് ജേതാക്കളായിട്ടുണ്ട്.

എഫ് സി കേരള, ഗോകുലം കേരള എഫ് സി, സ്‌പോര്‍ട്‌സ് അക്കാദമി തിരൂര്‍, ക്വാര്‍ട്‌സ് എഫ് സി, സെന്‍ട്രല്‍ എക്‌സൈസ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, എഫ് സി തൃശൂര്‍, കേരള പോലീസ്, കെ എസ് ഇ ബി, എസ് ബി ഐ കേരള, എ ജീസ് തിരുവനന്തപുരം എന്നിവയാണ് നിലവിലുള്ള ടീമുകള്‍. ഇത്തവണ ബ്ലാസ്റ്റേഴ്‌സ് ബി ടീം അടക്കം പന്ത്രണ്ട് ടീമുകളായിരിക്കും ലീഗിലുണ്ടാകുക.

 

Latest