Saudi Arabia
ഉംറക്ക് വന്ന് അനധികൃതമായി സൗദിയില്‍ തങ്ങിയാല്‍ ജയിലും അര ലക്ഷം റിയാല്‍ പിഴയും

ജിദ്ദ: ഉംറ തീര്‍ത്ഥാടനത്തിനു വന്ന് വിസയില്‍ അനുവദിക്കപ്പെട്ട കാലാവധിക്കുമപ്പുറം സൗദിയില്‍ തങ്ങുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി സൗദി പാസ്‌പോര്‍ട്ട് വിഭാഗം. ഉംറക്കാര്‍ക്ക് വിസയില്‍ അനുവദിക്കപ്പെട്ടതിലുമധികം ദിവസം സൗദിയില്‍ തങ്ങിയാല്‍ ആറു മാസം ജയിലും അര ലക്ഷം റിയാല്‍ വരെ പിഴയും നാടുകടത്തലും നേരിടേണ്ടി വരും.
മക്ക, മദീന, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കണമെങ്കിലും വിസയില്‍ കാലാവധി വേണം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് അഭയം നല്‍കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും തതുല്യമായ ശിക്ഷകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ജവാസാത്ത് മുന്നറിയിപ്പ് നല്‍കി.
---- facebook comment plugin here -----