Connect with us

Gulf

വേള്‍ഡ് ട്രേഡ് സെന്ററില്‍ റമസാന്‍ ചരിത്ര പ്രദര്‍ശനം തുടങ്ങി

Published

|

Last Updated

നാനൂറ് വര്‍ഷം മുമ്പ് പന ഓലയില്‍ ഇന്തോനേഷ്യയില്‍
തയ്യാറാക്കിയ ഏറ്റവും വലിയ ഖുര്‍ആന്‍

അബുദാബി: സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായി ദി മ്യൂസിയം അബുദാബി വേള്‍ഡ് ട്രേഡ് സെന്ററില്‍ ചരിത്ര പ്രദര്‍ശനം തുടങ്ങി. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം അടുത്ത ദിവസം അവസാനിക്കും. പൗരാണിക കാലത്തെ വിശുദ്ധ ഖുര്‍ആനുകളാണ് പ്രധാനമായും പ്രദര്‍ശനത്തിലുള്ളത്. നാനൂറ് വര്‍ഷം മുമ്പ് പന ഓലയില്‍ ഇന്തോനേഷ്യയില്‍ തയ്യാറാക്കിയ ഏറ്റവും വലിയ ഖുര്‍ആനാണ് പ്രദര്‍ശനത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.

ഹിജ്റ എട്ടാം നൂറ്റാണ്ടില്‍ മാമെലുക് കാലഘട്ടത്തിലെ വിശുദ്ധ ഖുര്‍ആന്‍. ഹിജ്റ പത്താം നൂറ്റാണ്ടില്‍ ഇന്ത്യയിലെ സിന്ധ് കാശ്മീരില്‍ ഉപയോഗിച്ചിരുന്ന വിശുദ്ധ ഖുര്‍ആന്‍. ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടില്‍ നസ്ഖ് സ്‌ക്രിപ്റ്റില്‍ കറുത്ത മഷി ഉപയോഗിച്ച തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള ഖുര്‍ആന്‍. പന്ത്രണ്ട്, പതിമൂന്നാം നൂറ്റാണ്ടുകളില്‍ പേര്‍ഷ്യയില്‍ ഉപയോഗിച്ചിരുന്ന മുഷീര്‍ ബഹാ അല്‍ ദിന്‍ നസ്ഖ് ഭാഷയില്‍ എഴുതിയ ഖുര്‍ആന്‍,യമനി കാലിഗ്രഫിയില്‍ പതിമൂന്നാം നൂറ്റാണ്ടില്‍ തയ്യാറാക്കിയ ഖുര്‍ആന്‍, തുടങ്ങിയ ഖുര്‍ആനുകളാണ് പ്രധാനമായും പ്രദര്‍ശനത്തിലുള്ളത്. എട്ടാം നൂറ്റാണ്ടില്‍ തജ്കിസ്താനില്‍ ഉപയോഗിച്ചിരുന്ന ഖുര്‍ആന്‍, ഹിജ്റ ഒമ്പത്, പത്ത് നൂറ്റാണ്ടുകളില്‍ ഇന്ത്യയിലെ ബിഹാറില്‍ ഉപയോഗിച്ചിരുന്ന ഖുര്‍ആന്‍. ഹിജ്റ വര്‍ഷം പതിനാലില്‍ മുസ്തഫ സുല്‍ത്താന്‍ നക്ഷ് സ്‌ക്രപ്റ്റില്‍ സ്വര്‍ണം കലര്‍ന്ന കറുത്ത മഷിയില്‍ എഴുതിയ ഖുര്‍ആന്‍. പതിമൂന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയിലെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചിരുന്ന ഖുര്‍ആന്‍, മൗറിത്താനിയയില്‍ മൊറോക്കന്‍ ലിപിയില്‍ തയ്യാറാക്കി പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനം ഉപയോച്ചിരുന്ന ഖുര്‍ആന്‍.

ഹിജ്റ മൂന്നാം നൂറ്റാണ്ടില്‍ കുഫിക് കാലിഗ്രാഫിയില്‍ തയ്യാറാക്കിയ ഖുര്‍ആന്‍, പതിനാറ്-പതിനേഴാം നൂറ്റാണ്ടുകളില്‍ ഒമാനികള്‍ ഉപയോഗിച്ച കവചങ്ങള്‍, ഹിജ്റ പതിനാലാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വാളുകള്‍, ഹിജ്റ പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഓട്ടോമന്‍ കാലത്ത് ഉപയോഗിച്ചിരുന്ന ഇരുഭാഗത്തും കൊത്തുപണികളുള്ള ഏറുകത്തി, ഓട്ടോമന്‍ കാലത്ത് മദീനയിലെ മസ്ജിദ് നബവിയില്‍ കുമ്മായക്കൂട്ടു കൊണ്ടുണ്ടാക്കിയ കൗശല വസ്തു, പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ് ഹാദി എഴുതിയ ബുര്‍ദ കവിത,വിശുദ്ധ കഅബയെ പുതപ്പിച്ച ഖില്ല മേല്‍വിരിപ്പ് എന്നിവയും പ്രദര്‍ശനത്തിലുണ്ട്. റമസാനിന്റെ മൂന്നാമത്തെ പത്തില്‍ എമിറേറ്റ്‌സ് പാലസില്‍ നടക്കുമെന്ന് ദി മ്യൂസിയം എക്‌സിക്യൂട്ടീവ് മാനേജര്‍ മാലിക് അബു ഹുസൈന്‍ അറിയിച്ചു. പുതുതലമുറക്ക് ചരിത്രത്തെ പരിചയപ്പെടുത്തലാണ് പ്രദര്‍ശനം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സ്പെഷ്യൽ റിപ്പോർട്ടർ, സിറാജ്, അബൂദബി