Connect with us

Techno

ഊന്നുവടികള്‍ സ്മാര്‍ട്ട് ആകുമ്പോള്‍

Published

|

Last Updated

കാലിലെ വൈകല്യങ്ങള്‍ മൂലം സ്വയം നടക്കാന്‍കഴിയാത്തവര്‍, അന്ധന്മാര്‍, അപകടങ്ങളില്‍ പെട്ടവര്‍, വാര്‍ധക്യം മൂലം താങ്ങ് കൂടാതെ എഴുന്നേറ്റു നില്‍ക്കാനും നടക്കാനും സാധിക്കാത്തവര്‍ എന്നിങ്ങനെ ഊന്നുവടിയുടെ ആവശ്യക്കാര്‍ ധാരാളമാണ്. പഴയ കാലങ്ങളിലൊക്കെ മുള കൊണ്ടോ മറ്റു മരത്തടികള്‍ കൊണ്ടോ ആണ്ഊന്നുവടികള്‍ നിര്‍മിച്ചിരുന്നത്. പിന്നീട് അത് അലൂമിനിയം, സ്റ്റീല്‍ പൈപ്പുകള്‍ കൊണ്ടായി.
ഒരു താങ്ങ് എന്നതിലുമപ്പുറം മറ്റു ധര്‍മങ്ങളൊന്നും ഈ വടികള്‍ക്കു സാധാരണ ഗതിയില്‍ നിര്‍വഹിക്കാനുണ്ടായിരുന്നില്ല.

എന്നാല്‍ ലോകത്ത് എല്ലാം സ്മാര്‍ട്ട് ആകുമ്പോള്‍ അവശ വിഭാഗങ്ങളെയും അംഗ വൈകല്യമുള്ളവരെയുംഅന്ധന്മാരെയും അതിന്റെ പ്രയോജനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകുമോ? തീര്‍ച്ചയായും ഈ ചോദ്യത്തിനുള്ള മറുപടിയാണ് ഇന്ന് വിപണിയില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട് വടികള്‍ (ടാമൃ േഇമില).

വിവിധ ടെക്നോളജികളെ സംയോജിപ്പിച്ചാണ് സ്മാര്‍ട്ട് വടികള്‍ നിര്‍മിച്ചിരിക്കുന്നത്. പ്രധാന ഘടകം സെന്‍സര്‍ ആണ്. സ്മാര്‍ട് വടികള്‍ ഉപയോഗിച്ച് നടക്കുമ്പോള്‍ ഒരു നിശ്ചിത അകലത്തിനുള്ളില്‍ മുന്നില്‍ തടസ്സമായിവരുന്ന സാധനങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഈ സെന്‍സര്‍ ഉപകരിക്കുന്നു. കാഴ്ചയില്ലാത്തവരാണ് സ്മാര്‍ട്ട് വടി ഉപയോഗിക്കുന്നതെന്നിരിക്കട്ടെ. നടന്നു നീങ്ങുന്ന വഴിയില്‍ അല്‍പം അകലെ,തടഞ്ഞു വീഴാന്‍ പാകത്തില്‍ ഒരു കല്ല് അല്ലെങ്കില്‍ മുന്നോട്ടുള്ള ഗമനം അസാധ്യമാക്കുംവിധം ഒരു മതില്‍ വരുന്നു എങ്കില്‍ ഉടന്‍ സെന്‍സര്‍ ബീപ്പ് ശബ്ദം നല്‍കി അത് അറിയിക്കും.
ടോര്‍ച്ച്,എഫ് എം റേഡിയോ, എംപി3 പ്ലേയര്‍, എസ്ഒഎസ് അലാറം തുടങ്ങിയ സൗകര്യങ്ങള്‍ കൂടി സ്മാര്‍ട്ട് വടിയുടെ കൂടെ വരുന്നുണ്ട്. ഇവയുടെയൊക്കെ പ്രവര്‍ത്തനങ്ങള്‍ വിവിധ ബട്ടണുകളില്‍ ക്രമീകരിച്ചുള്ളതിനാല്‍ വടി പിടിക്കുന്ന കൈയിലെ വിരലുകള്‍ കൊണ്ട് സ്വയം നിയന്ത്രിക്കാനാകും. അലാറം സിസ്റ്റം ഉള്ളത് കൊണ്ട്‌സ്മാര്‍ട്ട് വടി ഉപയോജിച്ച് യാത്ര ചെയ്യുന്ന ആള്‍ക്ക് നേരെ വല്ല ആക്രമണങ്ങളോ അപകടങ്ങളോ സംഭവിക്കുമ്പോള്‍ അടുത്ത ബന്ധുക്കളിലേക്കു ഫോണ്‍ കാള്‍ വഴി സന്ദേശം കൈമാറാന്‍ ഒരു ബട്ടണ്‍ അമര്‍ത്തുകയേ വേണ്ടൂ. സ്മാര്‍ട്ട് വടിയില്‍ നിക്ഷേപിക്കുന്ന സിം കാര്‍ഡ് വഴി എമര്‍ജന്‍സി ഫോണ്‍ വിളികളും സാധ്യമാകും.

ഏജടസൗകര്യമാണ് മറ്റൊരു പ്രത്യേകത. കൃത്യമായ ലക്ഷ്യവും സ്ഥാനവും വച്ച് നടക്കുന്നവര്‍ക്ക് ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ സ്മാര്‍ട്ട് വടി വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കും. നീളം ക്രമീകരിക്കാനുള്ള സൗകര്യം സ്മാര്‍ട്ട് വടിയില്‍ ലഭ്യമാണ്. മാര്‍ബിള്‍, ഗ്രാനേറ്റ് തുടങ്ങിയവ പാകിയിട്ടുള്ള മിനുമിനുത്ത പ്രതലങ്ങളില്‍ വഴുതിപ്പോകാതിരിക്കാന്‍ ഷോക്ക് പാഡുകളും ഒരുക്കിയിട്ടുണ്ട്. കരുത്തുറ്റ റീചാര്‍ച്ചബിള്‍ ബാറ്ററി ഉള്ളതിനാല്‍ ഒരുവട്ടം ചാര്‍ജ് ചെയ്താല്‍ മണിക്കൂറുകളോളം ഉപയോഗിക്കാനും സാധിക്കും.

ചുരുക്കിപ്പറഞ്ഞാല്‍,അവരും ഇനി സ്മാര്‍ട്ട് ആവുകയാണ്. കാഴ്ചയില്ലാത്തവര്‍ക്കും കാലുകള്‍ക്ക് അവശതയുള്ളവര്‍ക്കും ഒരു പരിധി വരെ പരസഹായമില്ലാതെ നടന്നു നീങ്ങാന്‍ സ്മാര്‍ട്ട് വടികള്‍ സഹായകമാവും.

Latest