Business
രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു; ഡോളറിനെതിരെ 70.59
മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ച തുടരുന്നു. യുഎസ് ഡോളറുമായുള്ള വിനിമയനിരക്കില്‍ രൂപയുടെ മൂല്യം വീണ്ടും ഏറ്റവും താഴ്ന്ന നിലയിലെത്തി. ഇന്ന് 23 പൈസയുടെ നഷ്ടത്തില്‍ ഒരു ഡോളറിന് 70.82 രൂപയെന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച ഒരു ഡോളറിന് 70.59 രൂപ എന്ന നിലയിലായിരുന്നു ക്ലോസ് ചെയ്തത്.
മാസാവസാനം പ്രമാണിച്ച് ഇറക്കുമതിക്കാര്‍ കൂടുതല്‍ ഡോളര്‍ ആവശ്യപ്പെട്ടത് രൂപയുടെ തകര്‍ച്ചക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
---- facebook comment plugin here -----