Connect with us

Malappuram

സ്വലാത്ത് ആത്മീയ സംഗമം നാളെ സ്വലാത്ത് നഗറില്‍

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നാളെ (വ്യാഴം) സ്വലാത്ത് ആത്മീയ സംഗമം നടക്കും. സ്വലാത്ത് നഗറില്‍ വൈകുന്നേരം ആറിന് ആരംഭിക്കുന്ന പരിപാടിയില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. ചടങ്ങില്‍ മമ്പുറം തങ്ങള്‍ ആണ്ടുനേര്‍ച്ച, വിര്‍ദുലത്വീഫ്, സ്വലാത്തുന്നാരിയ്യ, മുള്‌രിയ്യ, തൗബ, തഹ്‌ലീല്‍, അന്നദാനം എന്നിവയും നടക്കും. വൈസനിയത്തിന്റെ ഭാഗമായി പുറത്തിറക്കിയ വിവിധ സാമഗ്രികളടങ്ങിയ വൈസനിയം സ്റ്റാള്‍ നഗരിയില്‍ ഒരുക്കും.

ആത്മീയ സംഗമത്തില്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിക്കും.