Connect with us

Malappuram

സ്വലാത്ത് ആത്മീയ സംഗമവും മമ്പുറം നേര്‍ച്ചയും നടത്തി

Published

|

Last Updated

മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടന്ന സ്വലാത്ത് ആത്മീയ സംഗമത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നു.

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ സ്വലാത്ത് ആത്മീയ സംഗമവും മമ്പുറം നേര്‍ച്ചയും നടത്തി. വൈകീട്ട് ആറിന് ആരംഭിച്ച പരിപാടിക്ക് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. മണ്‍മറഞ്ഞ സാത്വികരെ അനുസ്മരിക്കുന്നത് പുതിയ കാലത്ത് സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ മറികടക്കുന്നതിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ആത്മീയ നേതാവായിരിക്കെ തന്നെ സമൂഹ മുന്നേറ്റത്തിനും നാടിന്റെ ഐക്യത്തിനുമായി പ്രയത്‌നിച്ച മമ്പുറം തങ്ങള്‍ സാമുദായിക സൗഹാര്‍ദത്തിന്റെ മഹനീയമായ സന്ദേശമാണ് സമൂഹത്തിന് പകര്‍ന്നത്. അവരുടെ ജീവിതം പുനര്‍വായിക്കപ്പെടേണ്ടതാണെന്നും ഖലീല്‍ ബുഖാരി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളില്‍ നിന്നുള്ള മോചനത്തിനായി പ്രത്യേക പ്രാര്‍ത്ഥന നടത്തി. വിര്‍ദുലത്വീഫ്, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, തൗബ, തഹ്ലീല്‍, അന്നദാനം എന്നിവയും നടന്നു.

ആത്മീയ സംഗമത്തില്‍ സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ജാഫര്‍ കോയ തങ്ങള്‍ ഇടുക്കി, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, ടി കെ അബ്ദുല്‍ കരീം സഖാഫി, പി എം അനസ് മദനി കോട്ടയം, ടി. എം മുഹമ്മദ് ലത്വീഫി ഇടുക്കി, മുഹമ്മദ് ലബീബ് സഖാഫി കോട്ടയം, കെ. ഇ യൂസുഫ് അന്‍വരി, പി എസ് നൗഷാദ് കോട്ടയം, ഇബ്‌റാഹീം ബാഖവി മേല്‍മുറി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിച്ചു.