Connect with us

Gulf

യുഎഇയില്‍ പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി നീട്ടി

Published

|

Last Updated

ദുബൈ: അനധികൃത താമസക്കാര്‍ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യം വിടാനുള്ള പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്കുകൂടി നീട്ടിയതായി അധികൃതര്‍. യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായാണ് ഡിസംബര്‍ രണ്ടുമുതല്‍ ഒരുമാസത്തേക്ക് പൊതുമാപ്പ് നീട്ടിയത്.

നേരത്തെ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ചിരുന്ന പൊതുമാപ്പ് ഒരു മാസത്തേക്ക് കൂടി സമയപരിധി വര്‍ധിപ്പിച്ചിരുന്നു. പൊതുമാപ്പ് കാലയളവില്‍ നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷ കൂടാതെ രാജ്യംവിടുകയോ വിസാക്രമീകരണം നടത്തുകയോ ആകാം.

Latest