Connect with us

Kerala

വൈസനിയം പ്രഭാഷണ പരമ്പരക്ക് ഇന്ന് തുടക്കം

Published

|

Last Updated

മലപ്പുറം: വൈസനിയം സമാപന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന പ്രഭാഷണ പരമ്പരക്ക് ഇന്ന് സ്വലാത്ത് നഗറില്‍ തുടക്കം. വൈകുന്നേരം 6.30ന് ആരംഭിക്കുന്ന പ്രഭാഷണ പരമ്പര സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ് അധ്യക്ഷത വഹിക്കും. ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര, നൗഫല്‍ സഖാഫി കളസ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുല്ല ഹബീബുര്‍റഹ്മാന്‍ അല്‍ ബുഖാരി പ്രാരംഭ പ്രാര്‍ഥനയും സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ സമാപന പ്രാര്‍ഥനയും നടത്തും.

നാളെ സയ്യിദ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ളിയാഉല്‍ മുസ്തഫ മാട്ടൂല്‍ അധ്യക്ഷത വഹിക്കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം, ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പ്രാരംഭ പ്രാര്‍ഥനയും സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍ സമാപന പ്രാര്‍ഥനയും നിര്‍വഹിക്കും.

ദിവസമായ ചൊവ്വാഴ്ച നടക്കുന്ന പ്രഭാഷണ സദസ്സ് സമസ്ത കേന്ദ്ര മുശാവറ അംഗം പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്യും. പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി പ്രാരംഭ പ്രാര്‍ഥനയും സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര സമാപന പ്രാര്‍ഥനയും നിര്‍വഹിക്കും.

ഗ്ലോബല്‍ മലയാളി മീറ്റ് 30ന്

മലപ്പുറം: മഅ്ദിന്‍ വൈസനിയം സമാപന സമ്മേളനത്തോടനുബന്ധിച്ച് പ്രവാസി മലയാളികള്‍ക്കായി ഗ്ലോബല്‍ മലയാളി മീറ്റ് ഈ മാസം 30ന് സ്വലാത്ത് നഗറില്‍ നടക്കും.
രാവിലെ ഒമ്പതിന് ജല വിഭവ മന്ത്രി കെ കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രവാസ ലോകത്തെ അവസരങ്ങളും മലയാളികള്‍ നേരിടുന്ന വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്ന സംഗമത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധികള്‍ സംബന്ധിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.

കെ മുരളീധരന്‍ എം എല്‍ എ, കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുസ്സലാം, മോഹന്‍കുമാര്‍ മുഖ്യാതിഥികളാകും. സമ്മേളനത്തിനെത്തുന്ന പ്രവാസികളുടെ സൗകര്യത്തിനായി എന്‍ ആര്‍ ഐ ഖൈമ തുറന്നിട്ടുണ്ട്. പരിപാടിയില്‍ സംബന്ധിക്കുന്നതിന് vicennium.info/gm-meet  ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 9847411897