Connect with us

Education

ആത്മവിശ്വാസം പകർന്ന് മലയാളം രണ്ടാം ഭാഷ

Published

|

Last Updated

മലയാളം രണ്ടാം പേപ്പറും കുട്ടികളെ ഒട്ടും കുഴക്കിയില്ല. ഉത്തരത്തിൽ എത്താൻ പ്രയാസമുള്ള ചോദ്യങ്ങളോ കൂടുതൽ വ്യാഖ്യാന സാധ്യതയുള്ള ചോദ്യങ്ങളോ ഉണ്ടായിരുന്നില്ല. ഭാഷാ സവിശേഷതകൾ തിരിച്ചറിയാനുള്ള ചെറിയ ചില ചോദ്യങ്ങൾ ഒഴിച്ചാൽ വ്യാകരണ സംബന്ധിയായ ചോദ്യങ്ങളും അധികം ഉണ്ടയിരുന്നില്ല.

ചോദ്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സാധ്യത കുട്ടികൾക്ക് ഏറെ സഹായകമായി തീർന്നു. വൈവിധ്യം പുലർത്തിയ ചോദ്യപേപ്പറായിരുന്നു ഇന്നലത്തേത്.
ഓരോ പാഠഭാഗത്ത് നിന്നും വളരെ പ്രധാനപ്പെട്ട കേന്ദ്രാശയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പല വർഷങ്ങളിലും അപ്രധാനമെന്ന് തോന്നുന്ന ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നുവെങ്കിൽ ഇത്തവണ അത് ഉണ്ടായില്ല.

മാവും മാങ്ങാകാലവുമായുള്ള മലയാളിയുടെ ബന്ധമാണ് കൊച്ച് ചക്കരച്ചിയിലെ പ്രധാന പ്രമേയം. കർഷകതൊഴിലാളികളുടെ ഉയർത്തെഴുന്നേൽപ്പാണ് പ്ലാവിലകഞ്ഞിയിലെ മുഖ്യ ആശയം. അതേ പോലെ തന്നെ അമ്മത്തൊട്ടില്ലിൽ നിന്നും ഓണമുറ്റത്തു നിന്ന് അമ്മയുടെ എഴുത്തുകളിൽ നിന്നും പത്ര നീതിയിൽ നിന്നുമെല്ലാം മുഖ്യ പ്രമേയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്.

ആറ് സ്‌കോറിനുള്ള ചോദ്യങ്ങൾ വ്യവഹാരബന്ധിതമായിരുന്നു.
കഥാപാത്ര നിരൂപണം, പ്രഭാഷണം, ഉപന്യാസം, എന്നി വ്യവഹാര രൂപങ്ങളിലുള്ള കുട്ടികളുടെ ശേഷി കൂടി അളക്കുന്നതായിരുന്നു ഈ ചോദ്യങ്ങൾ.
ആ നിലക്ക് രണ്ടാം പേപ്പർ മാതൃഭാഷയുമായി ബന്ധപ്പെട്ട സമഗ്ര ശേഷികളും പരിശോധിക്കുന്ന വിധത്തിലായി മാറി.
കുട്ടികളെ ഒട്ടും ബുദ്ധിമുട്ടിച്ചില്ലെന്ന് മാത്രമല്ല തുടർന്നങ്ങോട്ടുള്ള പരീക്ഷകൾ എഴുതുന്നതിനുള്ള ആത്മവിശ്വാസം കൂടി പകരുന്ന വിധത്തിലായിരുന്നു ഉണ്ടായിരുന്നത്.

---- facebook comment plugin here -----

Latest