Connect with us

Kerala

കനത്ത ചൂടില്‍ വെന്തുരുകി പാലക്കാട്; ഇന്നും 41 ഡിഗ്രി

Published

|

Last Updated

പാലക്കാട്: കനത്ത ചൂടില്‍ വെന്തുരുകി പാലക്കാട്. 41 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നും ജില്ലയില്‍ രേഖപ്പെടുത്തിയിരിക്കുന്ന ചൂട്. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ജില്ലയില്‍ ഇത്രയും ചൂട് അനുഭവപ്പെടുന്നത്.

ചൂട് താങ്ങാനാവാതെ നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് രാത്രി ഉറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ചൊവ്വാഴ്ച നാലുപേര്‍ക്കാണ് സൂര്യാതപമേറ്റത്. ഇതോടെ ഇത്തവണ ജില്ലയില്‍ സൂര്യാതപമേറ്റവരുടെ എണ്ണം 23 ആയി.