Idukki
തൊടുപുഴ സംഭവം: കുട്ടിയുടെ തലച്ചോറിലെ പ്രവര്‍ത്തനം നിലച്ചു: വെന്റിലേറ്റര്‍ സഹായം തുടരും
തൊടുപുഴ: മതാവിന്റെ സുഹൃത്തിന്റെ ക്രൂരമര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ ഏഴ് വഴയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറയാനായിട്ടില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍. കുട്ടിയുടെ തലച്ചോറിലെ പ്രവര്‍ത്തനം നിലച്ച നിലയിലാണ്. എന്നാല്‍ ചെറിയ കുട്ടിയായതിനാല്‍ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് പറയാനായിട്ടില്ല. കുട്ടിക്ക് ചിലപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയും. കുട്ടി സ്വന്തമായി ശരീരം അനക്കുകയോ, ശ്വാസം എടുക്കുകയോ ചെയ്താല്‍ ചികിത്സയില്‍ പുരോഗതിയുണ്ടാകുമെന്നും മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടിക്ക് നിലവില്‍ നല്‍കുന്ന ചികിത്സ തടരും.വെന്റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ എത്ര ദിവസം വേണമെങ്കിലും നല്‍കുമെന്നും ഇവര്‍ പറഞ്ഞു. ചലനം പൂര്‍ണമായും നഷ്ടപ്പെട്ട കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാതി രാവിലെ വാര്‍ത്തകളുണ്ടായിരുന്നു. വിദഗ്ദ ഡോക്ടര്‍മാര്‍ അടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് നാല് മണിയോടെയാണ് പ്രതീക്ഷ അവസാനിച്ചിട്ടില്ലെന്ന പ്രതികരണം നടത്തിയത്.
തലയോട്ടി പിളര്‍ന്ന കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് പൂര്‍ണമായും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്. ആക്രമണത്തില്‍ കുട്ടിയുടെ ശ്വാസകോശത്തിനും ഹ്യദയത്തിനും വന്‍കുടലിനും തകരാറ് സംഭവിച്ചിരുന്നു. അന്തരിക രക്തസ്രാവം ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല.
അതേ സമയം സംഭവത്തില്‍ അറസ്റ്റിലായ മാതാവിന്റെ സുഹ്യത്ത് അരുണ്‍ ആനന്ദിനെ ഇന്ന് തൊടുപുഴ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇളയ കുട്ടി കിടക്കിയില്‍ മൂത്രമൊഴിച്ചതില്‍ പ്രകോപിതനായ പ്രതി മൂത്ത കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കാലില്‍ തൂക്കി ചുവരിലേക്ക് വലിച്ചെറിഞ്ഞതിനെത്തുടര്‍ന്നാണ് കുട്ടിയുടെ തലയോട്ടി പിളര്‍ന്നത്. തുടര്‍ന്നും കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു. കുട്ടികളുടെ പിതാവിന്റെ മരണത്തിന് ശേഷമാണ് ഈ കുടുംബത്തിനൊപ്പം പ്രതി താമസമാക്കിയത്. കുട്ടികളുടെ മാതാവിനേയും പ്രതി ക്രൂരമായി മര്ദിക്കാറുണ്ടായിരുന്നു. നേരത്തെ കിമിനല്‍ കേസുകളില്‍ പ്രതിയാണിയാള്‍.