Kerala
ഏഴ് വയസ്സുകാരനോട് കൊടും ക്രൂരത കാണിച്ച പ്രതിക്ക് നേരെ നാട്ടുകാരുടെ രോഷപ്രകടനം
കൊച്ചി: തൊടുപുഴ കുമാരമംഗലത്ത് ഏഴ് വയസ്സുകാനെ ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതി അരുണ്‍ ആനന്ദിനെ കൂകി വിളിച്ചും ശകാരിച്ചും നാട്ടുകാര്‍. കുമാരമംഗലത്തെ വാടക വീട്ടിലേക്ക് തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് സംഭവം. പ്രതിയെ തെളിവെടുപ്പിന് എത്തിക്കുമെന്ന് അറിഞ്ഞ് രാവിലെ മുതല്‍ നാട്ടുകാര്‍ കുമാരമംഗലത്തെ വീടിന് മുമ്പില്‍ തടിച്ച്കൂടിയിരുന്നു. ഉച്ചയോടെയാണ് കനത്ത സുരക്ഷയില്‍ സ്ഥലത്തെത്തിച്ചത്. പ്രതിയെ കണ്ട ഉടന്‍ നാട്ടുകാര്‍ പ്രതിഷേധവുമായി ചാടി വീണു.അസഭ്യം പറഞ്ഞും കൂകിവിളിച്ചും അടുത്തെത്തിയ നാട്ടുകാരെ ഏറെ പ്രയാസപ്പെട്ടാണ് പോലീസ് നയന്ത്രിച്ചത്.
വീട്ടിനുള്ളില്‍ 15 മിനുട്ട് നീണ്ട തെളിവെടുപ്പിന് ശേഷം പുറത്തെത്തിച്ച പ്രതിക്ക് നേരെ കൈയ്യേറ്റ ശ്രമവുമുണ്ടായി. പോലീസ് ഏറെ പണിപെട്ടാണ് പ്രകോപിതരായ നാട്ടുകാര്‍ക്കിടയില്‍ നിന്നും പ്രതിയെ തൊടുപുഴയ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയത്.
മൊഴികളിലെ വൈരുധ്യമാണ് കൊടും ക്രിമിനലായ പ്രതിയെ കുടുക്കിയത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മുതല്‍ കുട്ടിയുടെ മാതാവും പ്രതിയും വിത്യസ്തമായാണ് ആശുപത്രി ജീവനക്കാരോടും നാട്ടുകാരോടും സംസാരിച്ചത്. കുട്ടി വീട്ടിനുള്ളില്‍ വീണതാണെന്നാണ് മാതാവ് ഡോക്ടറോട് പറഞ്ഞത്. എന്നാല്‍ കളിക്കുന്നതിനിടെ അപകടം സംഭവിച്ചതാണെന്ന് ആശുപത്രി ജീവനക്കാരോടും മറ്റും അരുണ്‍ പറഞ്ഞു. ഇതില്‍ സംശയം തോന്നിയ ഡോക്ടര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടപോകാന്‍ നാട്ടുകാര്‍ ശ്രമിച്ചപ്പോള്‍ അരുണ്‍ മാറി നില്‍ക്കാന്‍ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചു. ഇതോടെഅരുണിനെ പോലീസ് കസ്റ്റഡയിലെടുത്തും ചോദ്യം ചെയ്തതോടെ കുറ്റം തെളിയുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് യുവതിയുടെ ഭര്‍ത്താവ് മരിച്ചത്. ഭര്‍ത്താവ് മരിച്ച് ആറ് മാസത്തിനകം യുവതി ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണിനൊപ്പം പോവുകയായിരുന്നു. അരുണിനടുത്തേക്ക് വീടുവിട്ട പോയ യുവതിയെ തരിച്ചുകൊണ്ടുവരാന്‍ ബന്ധുക്കള്‍ യുവതി തയ്യാറായില്ല. ഒടുവില്‍ കോടതിയില്‍വെച്ച് യുവതി അരുണിനൊപ്പം മക്കളെയുംകൂട്ടി പോകുകയായിരുന്നു.
നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ അരുണ്‍ മദ്യത്തിന് അടിപ്പെട്ടയാളായായിരുന്നു. മദ്യം എപ്പോഴും കൂടെകൊണ്ട് നടക്കുകമായിരുന്നു. യുവതിക്കും മക്കള്‍ക്കും നേരെയുള്ള ഇയാളുടെ അക്രമങ്ങള്‍ പതിവായിരുന്നു. ക്രൂരമായ മര്‍ദനങ്ങള്‍ നിരന്തരം ഉണ്ടായിട്ടും കുടുംബത്തിന് പുറത്തേക്ക് ഒന്നും എത്തിയില്ല. ചില കേസുകളില്‍ നേരത്തെ പ്രതി പോലീസ് പിടിയിലായിരുന്നു. എന്നാല്‍ ജാമ്മ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ വീണ്ടും പഴയ ജീവതം തുടരുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ നാല് വയസ്സുകാരനായ അനിയന്‍ നാട്ടുകാരോട് പറഞ്ഞ മൊഴികള്‍ അരുണിന്റെ ക്രിമിനല്‍ സ്വഭാവം അടിവരയിടുന്നതായിരുന്നു. ചേട്ടനെ അപ്പ തലക്കും കൈക്കും കണ്ണിനും അടിച്ചു. കാലില്‍ പിടിച്ച് വലിച്ചു. അടിയെ തുടര്‍ന്ന് തലയില്‍ വീണ ചേട്ടന്‍ പിന്നെ എണ്ണീറ്റില്ല. തന്റെ കഴുത്തിനും മുഖത്തും മര്‍ദിച്ചതായും നാലു വയസ്സുകാരനായ ബാലന്‍ വെളിപ്പെടുത്തിയിരുന്നു.