Connect with us

National

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി ആറുമാസത്തേക്കു നീട്ടി

Published

|

Last Updated

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം ആറു മാസത്തേക്കു കൂടി നീട്ടി. പുതിയ അറിയിപ്പു പ്രകാരം 2019 സെപ്തംബര്‍ 30 വരെ ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാം. മാര്‍ച്ച് 31 ആയിരുന്നു അവസാന തീയതിയായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.

അതേസമയം, ഏപ്രില്‍ ഒന്നുമുതല്‍ ആദായ നികുത് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ കൂടി വെക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 2019 മാര്‍ച്ച് 31നകം ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ടുകള്‍ വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ പ്രഖ്യാപനം നടത്തിയത്.

Latest