Connect with us

Kerala

യു ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ മോശം പരാമര്‍ശം; വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്

Published

|

Last Updated

പൊന്നാനി: ആലത്തൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വിവാദമായി. സ്ഥാനാര്‍ഥിയായ ശേഷം അവര്‍ ആദ്യം പോയത് പാണക്കാട്ടെ തങ്ങളെ കാണാനാണ്. പിന്നീട് പോയത് പി കെ കുഞ്ഞാലിക്കുട്ടിയുടെ അടുത്തേക്കാണ്. ആ കുട്ടിയുടെ കാര്യമെന്താവുമെന്ന് പറയുന്നില്ലെന്ന് വിജയരാഘവന്‍ പറഞ്ഞു.

പൊന്നാനിയില്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പു പ്രചാരണ സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയത്. വിജയരാഘവനെതിരെയ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ആവശ്യപ്പെട്ടു.