Connect with us

Gulf

അതിക്രമം, അധികാര ദുര്‍വിനിയോഗം; പോലീസുകാരനെ വധശിക്ഷക്കു വിധേയനാക്കി

Published

|

Last Updated

ദമാം: തിക്രമവും അധികാര ദുര്‍വിനിയോഗവും സേവനത്തില്‍ വിശ്വാസ വഞ്ചനയും നടത്തിയ കുറ്റത്തിനു സഊദിയില്‍ പോലീസുകാരനെ വധശിക്ഷക്കു വിധേയനാക്കി. ഖാലിത് ബിന്‍ മില്‍ഫി ബിന്‍ ദയ്ഫുല്ലാ അല്‍ഉതൈബിയെയാണ് വധ ശിക്ഷക്കു വിധേയനാക്കിയതെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദില്‍ ഒരു പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യവേ ഏതാനും വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്നു പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും ഇവരില്‍ ഒരാളെ ബലമായി പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കുകയും ചെയ്തു. കൂടാതെ സംഭവം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും മറ്റു ചില വ്യക്തികളെ വിവരം അറിയിക്കുകയും പണം നല്‍കിയാല്‍ പീഡന വിധേയനായ വ്യക്തിയെ കാഴ്ചവെക്കാന്‍ സൗകര്യം ഒരുക്കാമെന്ന് അറിയിക്കുകയും ചെയ്തു.

പ്രതിയെ പിടികൂടി കോടിതിയില്‍ ഹാജരാക്കുകയും ആരോപിക്കപ്പെട്ട കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് കോടതി ഇയാള്‍ക്കെതിരെ വധ ശിക്ഷ വിധിച്ചത്. കീഴ്‌കോടതി വിധി ജനറല്‍ കോടതിയും സൂപ്രീം കോടതിയും അന്തിമമായി റോയല്‍ കോടതിയും ശരിവെച്ചതോടെ റിയാദില്‍ വിധി നടപ്പാക്കുകയായിരുന്നു.

Latest